ഒരു കോടി തികഞ്ഞ ഫോഡ് മസ്താംഗ് ഡിട്രോയിറ്റ് പ്ലാന്റില്‍ നിര്‍മ്മിച്ചു

ഒരു കോടി തികഞ്ഞ ഫോഡ് മസ്താംഗ് ഡിട്രോയിറ്റ് പ്ലാന്റില്‍ നിര്‍മ്മിച്ചു

ഷിക്കാഗോ : മാനവരാശി കണ്ട ഏറ്റവും പ്രശസ്തമായ മസില്‍ കാറാണ് ഫോഡ് മസ്താംഗ്. വാഹനലോകത്തെ വിസ്മയമായ ഫോഡ് മസ്താംഗ് മറ്റൊരു മസില്‍ കാറും പെര്‍ഫോമന്‍സ് കാറും കൈവരിക്കാത്ത നാഴികക്കല്ല് താണ്ടിയിരിക്കുന്നു. ഒരു കോടിയെന്ന എണ്ണം തികഞ്ഞ ഫോഡ് മസ്താംഗ് ഡിട്രോയിറ്റ് പ്ലാന്റില്‍ നിര്‍മ്മിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഫോഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വി8 എന്‍ജിന്‍ നല്‍കിയാണ് ഒരു കോടി (10 മില്യണ്‍) എണ്ണം തികഞ്ഞ ഫോഡ് മസ്താംഗ് നിര്‍മ്മിച്ചിരിക്കുന്നത്.

5.0 ലിറ്റര്‍ വി8 കാബ്രിയോലേയുടെ നിറം വിംബിള്‍ഡണ്‍ വൈറ്റാണ്. വലിയ റേസിംഗ് സ്‌ട്രൈപ്പുകളില്ലാതെ വിംബിള്‍ഡണ്‍ വൈറ്റില്‍ മാത്രമായി 10 മില്യണ്‍ തികച്ച ഫോഡ് മസ്താംഗ് നിര്‍മ്മിച്ചതിന് തക്കതായ കാരണമുണ്ട്. മസ്താംഗിന്റെ ആദ്യ പ്രീപ്രൊഡക്ഷന്‍ പ്രോട്ടോടൈപ്പിന്റെ നിറം വിംബിള്‍ഡണ്‍ വൈറ്റ് ആയിരുന്നു. യുഎസ് ഷോറൂമുകളില്‍ ആര്‍ക്കും ഫോഡ് മസ്താംഗ് വാങ്ങാന്‍ കഴിയുമെങ്കിലും വിംബിള്‍ഡണ്‍ വൈറ്റില്‍ ലഭിക്കില്ല. ആദ്യമായി വിറ്റ മസ്താംഗിന്റെ അതേ നിറം ഒരു കോടി എണ്ണം തികഞ്ഞ ഫോഡ് മസ്താംഗിന് നല്‍കാന്‍ കാരണമിതാണ്.

സവിശേഷ നിറം കൂടാതെ, പ്രശസ്തമായ കയോട്ടി 5 ലിറ്റര്‍ വി8 എന്‍ജിനാണ് മസ്താംഗിന് കരുത്തേകുന്നത്. 396 ബിഎച്ച്പി പരമാവധി പവറും 515 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ എന്‍ജിന് കഴിയും. എന്നാല്‍ വില്‍ക്കാന്‍ വേണ്ടിയല്ല ഈ കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫോഡിന്റെ ശേഖരത്തില്‍ ഒരു കോടി എണ്ണം തികഞ്ഞ ഫോഡ് മസ്താംഗ് ഭദ്രമായി സൂക്ഷിക്കും.

Comments

comments

Categories: Auto, FK News
Tags: Ford