‘സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട’: വ്യാജവാര്‍ത്താ പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി കേന്ദ്രം

‘സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട’: വ്യാജവാര്‍ത്താ പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി കേന്ദ്രം

ന്യൂഡെല്‍ഹി: സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശനനടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ജനങ്ങളിലേക്ക് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് തടനാനുള്ള സംവിധാനങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രചാരണം തടയാന്‍ ചിലപ്പോള്‍ ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും വരെ ബ്ലോക്ക് ചെയ്‌തേക്കാമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍, ടെലികോം സേവനദാതാക്കള്‍, സെല്ലുലാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(സിഒഎഐ) എന്നിവരോട് ബ്ലോക്ക് ചെയ്യാനുള്ള വഴികള്‍ കണ്ടെത്താന്‍ കേന്ദ്രം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

ഐടി നിയമത്തിലെ 69 എ വകുപ്പ് പ്രകാരം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന ഉറവിടം കണ്ടെത്തി ആ മാധ്യമം ബ്ലോക്ക് ചെയ്യാനാണ് തീരുമാനം. ഉപഭോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ അടിയന്തര ഘട്ടത്തില്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനമാണ് കണ്ടെത്തേണ്ടതെന്ന് ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വെബ്‌സൈറ്റുകളില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ തടയാനും ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് കോടതി ഉത്തരവോ വിവരസാങ്കേതിക മന്ത്രാലയത്തിലെ സൈബര്‍ നിയമവിഭാഗത്തിന്റെ അനുമതി തേടണം.

അടുത്തിടെ വ്യാജവാര്‍ത്ത തടയുക എന്ന ലക്ഷ്യത്തോടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരുടെ എണ്ണം അഞ്ചാക്കി കുറച്ചിരുന്നു. ഇതനുസരിച്ച് ഒരേസമയം അഞ്ച് പേര്‍ക്ക് മാത്രമാണ് സന്ദേശം കൈമാറാന്‍ കഴിയുകയുള്ളൂ.

 

Comments

comments

Categories: FK News, Tech, Top Stories