മൂന്ന് കുട്ടി നയം: സൂചന നല്‍കി ചൈനീസ് സ്റ്റാമ്പ്

മൂന്ന് കുട്ടി നയം: സൂചന നല്‍കി ചൈനീസ് സ്റ്റാമ്പ്

ബീയ്ജിംഗ്: ജനസംഖ്യാ നിയന്ത്രണത്തിന് കര്‍ശന ഉപാധികള്‍ മുന്നോട്ട് വെയ്ക്കുന്ന ചൈനയില്‍ മൂന്ന് കുട്ടി നയം ആവിഷ്‌കരിക്കുമെന്ന് സൂചന. ദശാബ്ദങ്ങള്‍ പഴക്കമുള്ള ഒറ്റ കുട്ടി നയം പിന്‍വലിച്ച് രണ്ട് കുട്ടികള്‍ വരെയാകാമെന്ന് ചൈനീസ് സര്‍ക്കാര്‍ നയം പുറപ്പെടുവിച്ചത് 2016 ലാണ്. ഇപ്പോള്‍ മൂന്ന് കുട്ടി നയം എന്ന സൂചന നല്‍കിയിരിക്കുകയാണ് ചൈന.

ചൈന പോസ്റ്റ് പുറത്തിറക്കിയ സ്റ്റാമ്പില്‍ നിന്നാണ് ചൈന മൂന്ന് കുട്ടി നയം ആവിഷ്‌കരിക്കുമെന്ന സൂചന നല്‍കിയിരിക്കുന്നത്. 2019 ലെ സ്റ്റാമ്പാണ് ഇറക്കിയിരിക്കുന്നത്. പിഗ് സ്റ്റാമ്പ് എന്ന പേരിട്ടിരിക്കുന്ന 2019 ലെ സ്റ്റാമ്പില്‍ രണ്ട് പന്നികളും അവയുടെ മൂന്ന് കുട്ടികളും സന്തോഷത്തോടെ ഇരിക്കുന്നതാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഇതാണ് മൂന്ന് കുട്ടി നയം എന്ന സംശയത്തിന് ഇടയാക്കിയിരിക്കുന്നത്.

നേരത്തെ, 2016 ല്‍ രണ്ട് കുട്ടി നയം പ്രഖ്യാപിക്കുന്നതിനു മുമ്പ് ചൈന പോസ്റ്റ് പുറത്തിറക്കിയ സ്റ്റാമ്പില്‍ രണ്ട് കുട്ടിക്കുരങ്ങന്മാരുടെ ചിത്രമായിരുന്നു ആലേഖനം ചെയ്തിരുന്നത്.

യുവാക്കളുടെ എണ്ണത്തില്‍ വന്‍ കുറവ് നേരിടുന്ന സാഹചര്യത്തിലായിരുന്നു ചൈന രണ്ട് കുട്ടി നയം സ്വീകരിച്ചത്. വൃദ്ധരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് പോലും വന്‍ തിരിച്ചടിയായിരുന്നു.

2017 സിവില്‍ അഫയേഴ്‌സ് മിനിസ്ട്രിയുടെ കണക്കുകള്‍ പ്രകാരം 16.7 ശതമാനം വരുന്ന രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ അറുപത് വയസ്സിനു മുകളില്‍ വരുന്നവര്‍ 230.8 മില്യണിലധികമാണ്.

ഏതായാലും സ്റ്റാമ്പ് പുറത്തിറക്കിയതോടുകൂടി നയം സംബന്ധിച്ച് ജനങ്ങളുടെ ഇടയില്‍ സംശയം ഉടലെടുത്തിരിക്കുകയാണ്.

 

Comments

comments

Categories: FK News, World