കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ സൗദി എയര്‍ലൈന്‍സിന് അനുമതി

കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ സൗദി എയര്‍ലൈന്‍സിന് അനുമതി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി. ഇതോടെ കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ സൗദ് എയര്‍ലൈന്‍സിനും അനുമതിയായി.

വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി തേടി സൗദ് എയര്‍ലൈന്‍സ് സമര്‍പ്പിച്ച അപേക്ഷയിലാണ് തീരുമാനം. അന്തിമ അനുമതിക്കായി വിമാനത്താവള അതോറിറ്റി ഡിജിസിഎയ്ക്ക് കൈമാറിയിരുന്നു.

സെപ്തംബര്‍ പകുതിയോടെ സൗദ്യ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 341 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബി 777-200 ഇആര്‍, 298 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 330-300 എന്നീ വിമാനങ്ങളില്‍ ഏതെങ്കിലുമായിരിക്കും സര്‍വീസ് നടത്തുക.

കരിപ്പൂരില്‍ നിന്നും വലിയ വിമാനസര്‍വീസുകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ ഭാഗമായി റണ്‍വേ നവീകരണ ജോലികളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു.

Comments

comments

Categories: FK News

Related Articles