രാജ്യത്തുടനീളം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു; രോഷത്തോടെ സുപ്രീംകോടതി

രാജ്യത്തുടനീളം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു; രോഷത്തോടെ സുപ്രീംകോടതി

ന്യൂഡെല്‍ഹി: രാജ്യത്തുടനീളം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് സുപ്രീംകോടതി. ബീഹാറിലെ മുസാഫര്‍പൂരില്‍ സര്‍ക്കാരിന്റെ സഹായം ലഭിച്ച അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായ സംഭവത്തില്‍ കേസ് പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതി രോഷത്തോടെ പ്രസ്താവന നടത്തിയത്. സംഭവത്തില്‍ കോടതി കടുത്ത രോഷം രേഖപ്പെടുത്തി.

ബിഹാര്‍ സര്‍ക്കാരിനെ സംഭവത്തില്‍ ബിഹാര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. പെണ്‍കുട്ടികളെ പാര്‍പ്പിക്കുന്ന ഷെല്‍ട്ടര്‍ ഹോമുകള്‍ക്ക് ആരാണ് പണം നല്‍കുന്നതെന്ന് ചോദിച്ച സുപ്രീംകോടതി ഓരോ ആറ് മണിക്കൂറിലും ഒരു സ്ത്രീ വീതം രാജ്യത്തെ പീഡനത്തിനിരയാകുന്നുണ്ടെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അടിസ്ഥാനമാക്കി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത, കെഎം ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

എന്‍ജിഒകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് സഹായം നല്‍കുമ്പോള്‍ അവിടെ ചെന്ന് അഭയകേന്ദ്രങ്ങളുടെ സുരക്ഷയും നിലവാരവും പരിശോധിക്കാറുണ്ടോയെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു.

സര്‍ക്കാര്‍ സഹായം ലഭിക്കുന്ന എന്‍ജിഒയുടെ മേധാവി ബ്രജേഷ് താക്കൂറിന്റെ നേതൃത്വത്തിലാണ് മുസാഫര്‍പൂരില്‍ അഭയകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇവിടെ 30 ഓളം പെണ്‍കുട്ടികളാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. പീഡനത്തിനിരയായ പെണ്‍കുട്ടികളെ അഭയകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെടുത്തി പാറ്റ്‌നയിലെയും മധുബനിയിലെയും ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു.

Comments

comments

Categories: FK News, Top Stories, Women