ഡിജിറ്റല്‍ ജനാധിപത്യത്തിലേക്ക്

ഡിജിറ്റല്‍ ജനാധിപത്യത്തിലേക്ക്

സമീപ വര്‍ഷങ്ങളിലൊന്നും വിവാദം വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത സംവിധാനമാണ് ആധാര്‍. ബയോമെട്രിക് രേഖകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ തിരിച്ചറിയല്‍ രേഖ, വ്യക്തി വിരങ്ങള്‍ക്കും രാജ്യസുരക്ഷക്കും മറ്റും അപകടകരമാണെന്ന് ധ്വനിപ്പിക്കുന്ന ചര്‍ച്ചകള്‍ വരെ രാജ്യം കണ്ടുകഴിഞ്ഞു. അതേസമയം മറുവശത്ത് പ്രയോഗ തലത്തില്‍ സബ്‌സിഡിതുക അതിന്റെ അവകാശിയായ യഥാര്‍ഥ പൗരനിലേക്ക് വിവാദത്തിന് ഇടയില്ലാതെ എത്തുന്നതും അഴിമതിക്ക് മേല്‍ കടിഞ്ഞാണ്‍ വീഴുന്നതുമായ മനോഹര കാഴ്ചയും കാണാനായി. സ്വകാര്യതയും ഡാറ്റാ സംരക്ഷണവും സംബന്ധിച്ച കൂടുതല്‍ കടുത്ത നിയമ നിര്‍മാണത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന രാജ്യത്ത് ഡിജിറ്റല്‍ മാഗ്നാ കാര്‍ട്ടയെന്ന സമഗ്ര ആശയം വരുത്തിയേക്കാവുന്ന വിപ്ലവകരമായ മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് ലേഖകന്‍

ആധാറിനെ ചുറ്റിപ്പറ്റിയുള്ള ബഹളങ്ങളും സൂക്ഷ്മ നിരീക്ഷണങ്ങളും അവസാനിച്ചെന്ന് യുഐഡിഎഐ ഓരോ തവണ ചിന്തിക്കുമ്പോഴും വിഷയത്തെ വീണ്ടും തീപിടിപ്പിച്ചുകൊണ്ട് ആരെങ്കിലുമൊക്കെ, എന്തെങ്കിലുമൊക്കെ വീണ്ടും കടന്നു വരും.

ഇക്കുറി അത് ടെലികോം നിയന്ത്രാതാവായ ട്രായുടെ(ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചെയര്‍മാന്റെ രൂപത്തിലായിരുന്നു. ആധാറുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമമായ ട്വിറ്ററിലൂടെ പൊതുസമൂഹത്തെ മുഴുവന്‍ വെല്ലുവിളിക്കാനാണ് അദ്ദേഹം മുതിര്‍ന്നത്. ട്വിറ്ററില്‍ തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുകയും, ഈ 12 അക്ക ഐഡിയെ കുറിച്ചുള്ള കേവല ജ്ഞാനം തനിക്ക് ദോഷമുണ്ടാക്കാവുന്ന വിധം എങ്ങനെ ദുരുപയോഗം ചെയ്യുമെന്ന് കാണിക്കാന്‍ നെറ്റിസണ്‍സിനെ വെല്ലുവിളിക്കുകയുമായിരുന്നു അദ്ദേഹം.

വളരെ ബാലിശമായ നടപടിയായിപ്പോയി ഇത്. കാരണം, യഥാര്‍ത്ഥ ആധാര്‍ നമ്പരിന്റെ ദുരുപയോഗം തടയാന്‍ സാങ്കല്‍പ്പികമായ ഒരു ആധാര്‍ നമ്പര്‍ പകരം ഉപയോഗിക്കാമെന്ന് അടുത്തിടെയാണ് യുഐഡിഎഐ പ്രഖ്യാപിച്ചത്. വൈകിയാണെങ്കിലും ആധാര്‍ നമ്പര്‍ വെളിപ്പെടുത്തുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് തിരക്കിട്ട് മുന്നറിയിപ്പ് നല്‍കാന്‍ യുഐഡിഎഐ തയാറാവുകയായിരുന്നു.

ഒരു സുപ്രധാന നിയന്ത്രണ സ്ഥാപനത്തിന്റെ അധ്യക്ഷ പദവിയിലിരിക്കുന്ന വ്യക്തിയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് ഏതാനും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും (റെഗുലേറ്റര്‍മാര്‍ക്ക് രേഖാമൂലമുള്ള പെരുമാറ്റ ചട്ടം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചര്‍ച്ച ആവശ്യമാണ്) തികച്ചും അനാവശ്യമായിരുന്ന ഈ ഓണ്‍ലൈന്‍ നാടകത്തിന്റെ മറു വശം, ആധാറിന്റെ സൂക്ഷ്മ പരിശോധനയും മടങ്ങിയെത്തി എന്നതാണ്.

പ്രത്യേകിച്ച് ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തു വന്ന ജസ്റ്റിസ് ശ്രീകൃഷ്ണ റിപ്പോര്‍ട്ടിന്റെയും ‘ട്രായി’ല്‍ നിന്നുള്ള സമാനമായ ശുപാര്‍ശകളുടെയും പശ്ചാത്തലത്തില്‍.

ജസ്റ്റിസ് ശ്രീകൃഷ്ണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത് ഡാറ്റാ സുരക്ഷാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്ന വിധം ആധാര്‍ ആക്റ്റ് ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യകതയാണ്. സ്വകാര്യത മൗലികാവകാശമാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ സുപ്രീം കോടതിയില്‍ ഒരു ഹര്‍ജിക്കാരനായിരുന്നു. ആധാര്‍ നിയമനിര്‍മ്മാണത്തിന് സ്വകാര്യതാ പരീക്ഷ നേരിടേണ്ടി വരുമെന്ന് ഞാന്‍ അന്ന് ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. ആധാര്‍ ആക്റ്റ് ഭേദഗതി ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ട് ശ്രീകൃഷ്ണ കമ്മറ്റി എന്റെ നിലപാട് ശരിയാണെന്ന് സ്ഥിരീകരിച്ചു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ ദര്‍ശനത്തിന്റെ പിന്‍ബലത്തോടെ രാജ്യം പ്രയാണം തുടരുമ്പോള്‍, ദശലക്ഷക്കണക്കിന് ഭാരതീയര്‍ സജീവ സജ്ജരായ ഡിജിറ്റല്‍ ഇന്ത്യക്കാരായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. സമകാലികമായി തന്നെ ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ അവകാശങ്ങളുടെ സംവിധാനം രൂപകല്‍പ്പന ചെയ്യേണ്ടതിന്റെ ആവശ്യകത കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ഡാറ്റ സുരക്ഷയിലും സ്വകാര്യതയിലും മാത്രം പരിമിതമല്ല. ഡാറ്റ സുരക്ഷ നിയമത്തിന്റെ കരട്, നെറ്റ് ന്യൂട്രാലിറ്റി, ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ നയത്തിന്റെ പുതിയ കരട് എന്നിവയില്‍ കേന്ദ്ര ഘടകമെന്ന നിലയില്‍ പ്രാമുഖ്യം കൊടുത്തിരിക്കുന്നത് ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കാണ്.

‘ഡിജിറ്റല്‍ മാഗ്നാ കാര്‍ട്ട’ എന്ന ഈ ആശയം- വ്യക്തമായി വ്യാഖ്യാനിക്കപ്പെട്ട ഡിജിറ്റല്‍ ഉപഭോക്തൃ അവകാശങ്ങളുടെ ഒരു കൂട, പൊതുജീവിതത്തിലേക്ക് കടന്നു വന്ന കാലം മുതല്‍ക്ക് എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും പോരാട്ടങ്ങളുടെയും കാതലായ ഭാഗത്ത് ഉണ്ടായിരുന്നു. ഡിജിറ്റല്‍ പരിതസ്ഥിതിയിലെയും സാങ്കേതികവിദ്യയിലെയും ഉപഭോക്തൃ അവകാശങ്ങളുടെ ചട്ടക്കൂടിനായി പോരാടുന്ന ആദ്യത്തെയും ഏതാനും ആള്‍ക്കാരില്‍ ഒരാളുമായ എംപിയായി ഞാന്‍ മാറി. ഉപഭോക്തൃ അവകാശങ്ങളുടെ ഡിജിറ്റല്‍ മാഗ്നാ കാര്‍ട്ട – അതായത്, നെറ്റ് ന്യൂട്രാലിറ്റി, സ്വകാര്യത, സേവന മാനദണ്ഡങ്ങളുടെ നിലവാരം, ഇന്റര്‍നെറ്റിലും മറ്റിടങ്ങളിലുമുള്ള സ്വതന്ത്രവും ന്യായവുമായ മല്‍സരം എന്നിവയുള്‍പ്പെടുന്ന ഉപഭോക്തൃ അവകാശങ്ങളുടെ ഒരു കൂട.

ഭരണ നിര്‍വഹണത്തില്‍ സാങ്കേതികവിദ്യ ഉള്‍ച്ചേര്‍ക്കുന്നതിന്റെ ഏറ്റവും വലിയ പിന്തുണക്കാരനും വക്താവുമാണ് എല്ലായ്‌പ്പോഴും ഞാന്‍. യുപിഎ സര്‍ക്കാര്‍ ആധാര്‍ എന്നു വിളിച്ച നാഷണല്‍ ഐഡി പ്ലാറ്റ്‌ഫോമിന്റെ സൃഷ്ടിയെ എപ്പോഴും ഞാന്‍ പിന്തുണച്ചു. അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ് ആധാറിന്റെ പ്രാരംഭ രൂപം ഗര്‍ഭം ധരിച്ചത്. സൂക്ഷ്മ പരിശോധനയോ നിയമപരമായ പിന്തുണയോ പോലുമില്ലാതെ ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് ആയിരക്കണക്കിന് കോടി രൂപയാണ് യുപിഎ ആധാറിനായി ചെലവിട്ടത്. 2010ല്‍, സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തിയപ്പോള്‍, ആധാറിനെ അതാര്യതയുടെയും വളച്ചു കെട്ടിന്റെയും മേലങ്കി ചാര്‍ത്തി മൂടിവെക്കാനായിരുന്നു യുപിഎ സര്‍ക്കാര്‍ ശ്രമിച്ചത്. സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നം സുപ്രീം കോടതിയിലേക്ക് എത്തിച്ച ഹര്‍ജിക്കാരില്‍ ഒരാളായിരുന്നു ഞാന്‍. വിഷയത്തെ വളച്ചൊടിച്ചെഴുതിയ ഭ്രമിപ്പിക്കുന്ന ഒരു ലേഖനം ‘ആധാര്‍ സ്വകാര്യതക്കായി രൂപപ്പെടുത്തിയത്’ എന്ന പേരില്‍ സുപ്രീം കോടതി വിധി വരുന്നതിന്റെ തലേദിവസം പ്രസിദ്ധീകരിച്ചത് ഞാനോര്‍ക്കുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന അനിവാര്യമായ വിധിനിര്‍ണയത്തെ ഒഴിവാക്കാനും കറങ്ങാത്തതിനെ കറക്കിയെടുക്കാനുമുള്ള ദയനീയമായ ശ്രമങ്ങളിലൊന്നായിരുന്നു അത്.

ആധാറിനെ രക്ഷപെടുത്തിയെടുത്തതിനും വേണ്ട രീതിയിലാണ് അത് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തിയതിനുമുള്ള അംഗീകാരം നിലവിലെ നരേന്ദ്ര മോദി സര്‍ക്കാരിനുള്ളതാണ്.

ഡിജിറ്റല്‍ ഇന്ത്യക്ക് രാജ്യത്തേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന സാമ്പത്തിക അവസരങ്ങളുടെയും നൂതനതകളുടെയും നിര്‍മാണ ശിലകളാണ് നെറ്റ് ന്യൂട്രാലിറ്റി, സ്വകാര്യത, ഓണ്‍ലൈന്‍ ഡാറ്റ സംരക്ഷണം, അഭിപ്രായ സ്വാതന്ത്ര്യം, ഗുണമേന്മയുള്ള സേവനത്തിനായുള്ള അവകാശം എന്നിവയെല്ലാം ചേര്‍ന്ന് ഉയര്‍ന്ന് വരുന്ന ഡിജിറ്റല്‍ മാഗ്നാകാര്‍ട്ട

2017 ഏപ്രിലില്‍ എഴുതിയ ഒരു ബ്ലോഗില്‍ ആധാര്‍ എന്റോള്‍മെന്റ് 113 കോടി ജനങ്ങളിലേക്ക്, 99 ശതമാനത്തിലധികം മുതിര്‍ന്നവരിലേക്ക് എത്തിയെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പുമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിരുന്നു. സബ്‌സിഡികള്‍ നല്‍കാനുള്ള സംവിധാനമെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഈ സര്‍ക്കാര്‍ ആധാറിനെ സജ്ജമാക്കി. ഒട്ടും കാര്യക്ഷമതയില്ലാതെ വസ്തുതാ വിശകലനം നടത്തിയ ഈ വിവര ശേഖരത്തെ ഒരു തിരിച്ചറിയല്‍ രേഖയായി മാത്രം ഉപയോഗിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ വികൃതവും മാപ്പു നല്‍കാന്‍ സാധിക്കാത്തതുമായ ശ്രമങ്ങള്‍ക്ക് വിരാമമായെന്ന് ഉറപ്പു വരുത്തുന്ന തരത്തിലായിരുന്നു ഇത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത്, 40 കോടിയിലേറെ ‘പ്രവാസികള്‍’ ആണ് വളരെ അപര്യാപ്തമായ വെരിഫിക്കേഷനോടെയും എന്റോള്‍മെന്റ് ഏജന്‍സികളുടെ ഡാറ്റ ദുരുപയോഗത്തില്‍ നിന്ന് ഒരു സംരക്ഷണവുമില്ലാതെയും ആധാറിലേക്ക് എന്റോള്‍ ചെയ്യപ്പെട്ടത്.

തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയിലേക്കുള്ള പ്രവേശന കവാടം എന്ന നിലയില്‍ യുപിഎ സര്‍ക്കാറിന്റെ കാലത്ത് ആധാര്‍ അനുവദിച്ചിരുന്നു. ദേശീയ സുരക്ഷയെ സംബന്ധിച്ച് വളരെ അപകടകരമായ സാഹചര്യമാണ് ഇത് സൃഷ്ടിച്ചത്. ആധാര്‍ ആക്റ്റ് സെക്ഷന്‍ 3.3 ലൂടെ എന്‍ട്രികള്‍ വെരിഫൈ ചെയ്യാന്‍ ഉത്തരവാദപ്പെട്ട സ്റ്റാറ്റിയൂട്ടറിയായി യുഐഡിഎഐയെ മാറ്റിയിട്ടുണ്ടെന്നത് നേരാണ്. എന്നാല്‍ ആധാര്‍ ആക്റ്റ് 2016 ല്‍ ആണ് പാസായത്. 2016 ന് മുന്‍പ് നടന്ന എന്‍ട്രികളുടെ അവസ്ഥ എന്താണെന്ന് വ്യക്തമല്ല.

വ്യാജ ആധാറുകളുമായി (തന്മൂലം വ്യാജ തിരിച്ചറിയല്‍ രേഖകളും പാസ്‌പോര്‍ട്ടുകളും) ബന്ധപ്പെട്ട ധാരാളം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഈ വിഷയം ആപത്കരമായ പ്രത്യാഘാതങ്ങളിലേക്ക് നീങ്ങി. അസ്സമിലെ 40 ലക്ഷത്തോളം ജനങ്ങള്‍ക്ക് ദേശീയ പൗരത്വ പട്ടികയില്‍ ഇടം നേടാന്‍ സാധിക്കാതെ വന്നു. ഇതില്‍ വലിയൊരു വിഭാഗം ആളുകള്‍ക്ക് ആധാര്‍ ഉണ്ടായിരുന്നു. സബ്ഡിസി കൈമാറ്റ പരിപാടിക്ക് പുറത്ത് ആധാര്‍ ഉപയോഗിക്കുന്ന വിഷയത്തില്‍ അധിക ജാഗ്രതയും ദേശീയ സുരക്ഷാ നിരീക്ഷണവും അസ്സമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രശ്‌നം കൊണ്ടുവരുമെന്ന് സാരം.

സബ്ഡിഡി വിതരണ സംവിധാനത്തില്‍ രൂഢമൂലമായിരുന്ന അഴിമതി സംസ്‌കാരത്തെ തുടച്ചു നീക്കുന്നതില്‍ ആധാര്‍ വിജയം കൈവരിക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ ദൃശ്യമാകുന്നത്

നിരവധി വര്‍ഷങ്ങളായി കഠിനമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ യുഐഡിഎഐ ഒഴിഞ്ഞു മാറിയിട്ടുണ്ട്. മികച്ച ഒരു ഡാറ്റാ സംരക്ഷണ നിയമത്തിന്റെയും അതിന്റെ നിയമനിര്‍മാണവും പ്രവര്‍ത്തനവും സംബന്ധിച്ച യാഥാര്‍ഥ്യ ബോധത്തോടെയുള്ള മേല്‍നോട്ടത്തിന്റെയും സമയമാണിത്. യുഐഡിഎഐയെ സംബന്ധിച്ച് ഒരു സ്ഥിരം പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മറ്റി രൂപീകരിക്കുകയെന്നതാണ് ഇതിനുള്ള പരിഹാരമായി എനിക്ക് തോന്നുന്നത്.

സബ്ഡിഡി വിതരണ സംവിധാനത്തില്‍ രൂഢമൂലമായിരുന്ന അഴിമതി സംസ്‌കാരത്തെ തുടച്ചു നീക്കുന്നതില്‍ ആധാര്‍ വിജയം കൈവരിക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ ദൃശ്യമാകുന്നത്. പിഴവുകളൊന്നും സംഭവിക്കുന്നതായി കാണുന്നുമില്ല. രാജ്യത്തെ അവ്യാജരും യഥാര്‍ത്ഥ ആവശ്യക്കാരുമായ പൗരന്‍മാരിലേക്ക് അര്‍ഹമായ സബ്‌സിഡികളും സേവനങ്ങളും എത്തുന്നെന്ന് ഉറപ്പാക്കുന്ന ഒരേ ഒരു പടിവാതിലായി ആധാര്‍ നിലനില്‍ക്കുന്നു.

സബ്‌സിഡികളിലുണ്ടാകുന്ന ചോര്‍ച്ച അന്തിമമായി പാവപ്പെട്ടവരെയും ആവശ്യക്കാരെയുമാണ് ദോഷകരമായി ബാധിക്കുന്നത്. പൊതു സബ്‌സിഡി വിനിയോഗത്തില്‍ പതിറ്റാണ്ടുകളായി സംഭവിക്കുന്ന ചോര്‍ച്ചകളും അഴിമതിയും അവസാനിപ്പിക്കാന്‍ നരേന്ദ്ര മോദിയുടെ ആവനാഴിയിലുള്ള ബ്രഹ്മാസ്ത്രമാണ് ആധാറെന്നതില്‍ സംശയമില്ല.

സ്വകാര്യതയെന്നത് ആധാറിനുമപ്പുറം ഏറെ വിശാലമായ വിഷയമാണ്. സമ്പദ് വ്യവസ്ഥയുടെയും ജീവിതക്രമത്തിന്റെയും അതിദ്രുതത്തിലുള്ള ഡിജിറ്റല്‍വല്‍ക്കരണം നടന്നുകൊണ്ടിരിക്കെ നമ്മുടെ ഡിജിറ്റല്‍ പാദമുദ്രകളുടെ രക്ഷാകര്‍ത്താക്കളായുള്ള സര്‍ക്കാരിന്റെയും മറ്റ് ഏജന്‍സികളുടെയും ഉത്തരവാദിത്തവും പങ്കും സംബന്ധിച്ചുള്ള ന്യായമായ ചോദ്യം ഇത് ഉയര്‍ത്തുന്നുണ്ട്.

ഡിജിറ്റല്‍ ഇന്ത്യക്ക് രാജ്യത്തേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന സാമ്പത്തിക അവസരങ്ങളുടെയും നൂതനതകളുടെയും നിര്‍മാണ ശിലകളാണ് നെറ്റ് ന്യൂട്രാലിറ്റി, സ്വകാര്യത, ഓണ്‍ലൈന്‍ ഡാറ്റ സംരക്ഷണം, അഭിപ്രായ സ്വാതന്ത്ര്യം, ഗുണമേന്മയുള്ള സേവനത്തിനായുള്ള അവകാശം എന്നിവയെല്ലാം ചേര്‍ന്ന് ഉയര്‍ന്ന് വരുന്ന ഡിജിറ്റല്‍ മാഗ്നാകാര്‍ട്ട. ടെലികോം മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം നടപ്പാക്കിയ നരസിംഹ റാവുവിന്റെ നടപടിക്ക് 25 വര്‍ഷം തികയുന്ന സമയത്ത് തന്നെ വന്നിരിക്കുന്ന ഈ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് നയം ഇന്ത്യയിലെ അവസരങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഉഗ്രനൊരു കരട് രേഖ തന്നെയാണ്. ഏറെ കരുതലോടെ സമീക്ഷ നടത്തുകയും പാര്‍ലമെന്റുമായും പൊതുജനവുമായും ചര്‍ച്ച ചെയ്യുകയും ചെയ്ത പുതിയ ഡാറ്റാ സംരക്ഷണ നിയമം, അതിവേഗം പരിവര്‍ത്തനത്തിന് വിധേയമാകുന്ന നമ്മുടെ ഡിജിറ്റല്‍ ജനാധിപത്യത്തിന് വഴികാട്ടിയാവും.

(രാജ്യസഭാ എംപിയാണ് ലേഖകന്‍)

Comments

comments

Categories: FK Special, Slider, Top Stories