പൗരത്വ രജിസ്റ്റര്‍: എന്‍ആര്‍സി ഉദ്യോഗസ്ഥര്‍ക്ക് സുപ്രീംകോടതിയുടെ ശാസന

പൗരത്വ രജിസ്റ്റര്‍: എന്‍ആര്‍സി ഉദ്യോഗസ്ഥര്‍ക്ക് സുപ്രീംകോടതിയുടെ ശാസന

ന്യൂഡെല്‍ഹി: അസമിലെ പൗരത്വ രജിസ്റ്റര്‍ വിവാദത്തില്‍ കരട്പട്ടിക തയ്യാറാക്കിയത് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിച്ച എന്‍ആര്‍സി ഉദ്യോഗസ്ഥരെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ശൈലേഷിനെയും അസാം നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസന്‍ കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയെയും സുപ്രീംകോടതി ശാസിച്ചു.

പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രസ്താവന നടത്തിയത് കോടതിയലക്ഷ്യമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണെന്നും അത് മറന്നുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കാന്‍ എങ്ങനെ തോന്നിയെന്നും കോടതി ചോദിച്ചു. ഇത് ഇനി ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ച കോടതി മാധ്യമങ്ങളോട് സംസാരിക്കുന്നതും വിലക്കി.

പൗരത്വ രജിസ്റ്ററില്‍ നിന്നും 40 ലക്ഷം പേര്‍ പുറത്തായതിനെ തുടര്‍ന്ന് അസമില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

 

Comments

comments

Categories: FK News, Politics
Tags: Assam, NRC