ആന്‍ഡ്രോയ്ഡുകളില്‍ ‘പൈ’ എത്തി; പിക്‌സല്‍ ഫോണുകളില്‍ ലഭ്യമാക്കി തുടങ്ങി

ആന്‍ഡ്രോയ്ഡുകളില്‍ ‘പൈ’ എത്തി; പിക്‌സല്‍ ഫോണുകളില്‍ ലഭ്യമാക്കി തുടങ്ങി

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷന്‍ പൈ ( ആന്‍ഡ്രോയ്ഡ് പി) അവതരിപ്പിച്ചു. ഇത് ഗൂഗിളിന്റെ ഒന്‍പതാമത്തെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്.

പിക്‌സല്‍ ഫോണുകളില്‍ പൈ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ഇരട്ടകാമറയുള്ളതും പുതിയ സ്‌ക്രീന്‍ സമവാക്യങ്ങള്‍ ഉള്ളതുമായ ഫോണുകള്‍ക്ക് വേണ്ടിയാണ് പൈ അവതരിപ്പിച്ചിരിക്കുന്നത്.

ബാറ്ററി ഉപഭോഗം കുറയ്ക്കുന്നതിനായുള്ള അഡാപ്റ്റീവ് ബാറ്ററി, വിവിധ സെറ്റിംഗ്‌സിലുള്ള ബ്രൈറ്റ്‌നസിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനായുള്ള ആഡാപ്റ്റീവ് ബ്രൈറ്റ്‌നസ്, അമിത ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിനുള്ള ഡാഷ് ബോര്‍ഡ്, പുതുക്കിയ മാപ്പ് തുടങ്ങി ഒട്ടനവധി മാറ്റങ്ങളും നൂതന സംവിധാനങ്ങളും ഒത്തുചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വളരം ഉപകാരപ്രദമായ രീതിയില്‍ വികസിപ്പിച്ചെടുത്ത ഒഎസാണ് ആന്‍ഡ്രോയ്ഡ് പൈ.

ഉപഭോക്താക്കളുടെ  ഫോണുകളെ കൂടുതല്‍ സ്മാര്‍ട്ടാക്കുന്നതിനായാണ് പൈ അവതരിപ്പിച്ചിരിക്കുന്നതെന്ന് ആന്‍ഡ്രോയ്ഡിന്റെയും ഗൂഗിളിന്റയെും പ്രൊഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് സമീര്‍ സമദ് പറഞ്ഞു. ഫോണുകളിലെ യൂസേജ് പാറ്റേണുകള്‍ സ്വീകാര്യമാക്കുന്നതിനും പൈ സഹായിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്മാര്‍ട്ട്‌ഫോണുകളുടെ അമിത ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ഫീച്ചറുകളും പൈയുടെ സവിശേഷതയാണ്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ഇ്ന്‍സ്റ്റഗ്രാം, നെറ്റ്ഫ്‌ലിക്‌സ്, യൂട്യൂബ് തുടങ്ങിയ ഉപയോഗിക്കുമ്പോള്‍ അതിന്റെ സമയം അളക്കാനും കൂടുതല്‍ സമയമായാല്‍ നിര്‍ദേശം നല്‍കാനും പൈക്ക് കഴിയും.

മാര്‍ച്ച് മാസത്തില്‍ നടന്ന ഐഒ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഓറിയോയുടെ പുതിയ വെര്‍ഷന്‍ അവതരിപ്പിച്ചത്. ഓറിയോ ഒഎസ് നിലവില്‍ ഉപയോഗിക്കുന്നവര്‍ക്കും പൈ ലഭ്യമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

 

Comments

comments

Categories: FK News, Tech