Archive

Back to homepage
FK News Politics

പൗരത്വ രജിസ്റ്റര്‍: എന്‍ആര്‍സി ഉദ്യോഗസ്ഥര്‍ക്ക് സുപ്രീംകോടതിയുടെ ശാസന

ന്യൂഡെല്‍ഹി: അസമിലെ പൗരത്വ രജിസ്റ്റര്‍ വിവാദത്തില്‍ കരട്പട്ടിക തയ്യാറാക്കിയത് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിച്ച എന്‍ആര്‍സി ഉദ്യോഗസ്ഥരെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ശൈലേഷിനെയും അസാം നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസന്‍ കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയെയും സുപ്രീംകോടതി ശാസിച്ചു.

Business & Economy FK News

മധ്യപ്രദേശില്‍ 71 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ക്യുബേഷന്‍ ഓഫര്‍

ഭോപ്പാല്‍: സംരംഭകത്വ പ്രോല്‍സാഹനം ലക്ഷ്യമിട്ട് ഡിപ്പാര്‍ട്ട്്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ യാത്രയില്‍ മധ്യപ്രദേശില്‍ നിന്നും ഇതുവരെ 5,000 ലധികം പേര്‍ പങ്കെടുത്തു. ബിസിനസ് ആശയങ്ങള്‍ അവതരിപ്പിച്ച 427 സ്റ്റാര്‍ട്ടപ്പുകളില്‍ 136 സ്റ്റാര്‍ട്ടപ്പുകള്‍ ഇന്‍ഡോര്‍ ശ്രീ

Business & Economy FK News Women

രാഷ്ട്രീയത്തിലേക്കില്ല, മുന്‍ഗണന കുടുംബത്തിന്: ഇന്ദ്ര നൂയി

ന്യൂയോര്‍ക്ക്: രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് ഇന്ദ്ര നൂയി. പെപ്‌സിക്കോയുടെ സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ഇന്ദ്ര നൂയി താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കുടുംബത്തിനാണെന്ന് വ്യക്തമാക്കി. പന്ത്രണ്ട് വര്‍ഷം പെപ്‌സിക്കോയുടെ സിഇഒ സ്ഥാനത്ത് ഉജ്വലമായ സേവനം നടത്തിയ

Business & Economy FK News

ഷോപ്പ്എക്‌സ് ഫംഗില്‍ നിന്ന് 35 ദശലക്ഷം ഡോളര്‍ സമാഹരിച്ചു

ബെംഗളൂരു: ചെറിയ നഗരങ്ങളിലെ കിരാന സ്റ്റോറുകളെയും റീട്ടെയ്‌ലര്‍മാരെയും എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) ബ്രാന്‍ഡുകളുമായി ബന്ധിപ്പിക്കുന്ന ബി2ബി സ്റ്റാര്‍ട്ടപ്പായ ഷോപ്പ്എക്‌സ് ഫംഗ് സ്ട്രാറ്റജിക് ഹോള്‍ഡിംഗ്‌സില്‍ നിന്ന് 35 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. വികസന പദ്ധതികള്‍ക്ക് വേണ്ടിയാണ് നിക്ഷേപ സമാഹരണം.

Tech

ഫ്ലിപ്കാർട് ഓഹരി വില്‍പ്പന; സോഫ്റ്റ്ബാങ്കിന്റെ പ്രവര്‍ത്തന ലാഭം ഉയര്‍ന്നു

ന്യൂഡെല്‍ഹി: ജാപ്പനീസ് നിക്ഷേപക സ്ഥാപനമായ സോഫ്റ്റ്ബാങ്കിന്റെ പ്രവര്‍ത്തന ലാഭം ഒന്നാം പാദത്തില്‍ 49 ശതമാനത്തിലധികം ഉയര്‍ന്നു. ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ജൂണില്‍ അവസാനിച്ച ഒന്നാം പാദം 6.42 ബില്യണ്‍ ഡോളറിന്റെ പ്രവര്‍ത്തനലാഭമാണ് കൈവരിച്ചത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 4.30

Banking Business & Economy FK News

എച്ച്ഡിഎഫ്‌സി എഎംസി: നേട്ടം കൊയ്ത് ജീവനക്കാര്‍

ന്യൂഡെല്‍ഹി: സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത എച്ച്ഡിഎഫ്‌സി എഎംസിയില്‍ നിക്ഷേപം നടത്തിയവര്‍ കോടീശ്വരന്മാരായി. ഇതില്‍ മിക്കവരും ജീവനക്കാരാണ്. നിലവിലെ വിപണി വില പ്രകാരം സിഇഒ മിലിന്ദ് ബാര്‍വെയുടെ ഓഹരി 188 കോടിയായി വര്‍ധിച്ചു. ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ പ്രശാന്ത് ജെയിനിന്റെ കൈവശമുള്ള

More

വിമാനത്താവള അപകടങ്ങള്‍ കുറക്കാന്‍ പരിശീലനം

കൊച്ചി : രാജ്യത്തെ വിമാനത്താവള ദുരന്തങ്ങളൊഴിവാക്കാനായി ഡ്യൂഷെ പോസ്റ്റ് ഡിഎച്ച്എല്‍ ഗ്രൂപ്പും യൂണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമും ചേര്‍ന്ന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ ജീവനക്കാര്‍ക്കുള്ള ഇത്തരം പരിശീലനം തിങ്കളാഴ്ച ആരംഭിച്ചു. ഈ മാസം 10 വരെ തുടരുന്നതാണ്. രാജ്യാന്തര

Current Affairs

സ്റ്റാര്‍ട്ടപ്പ് അക്കാഡമിയ അലൈയന്‍സ് പ്രോഗ്രാമുമായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മികച്ച സ്റ്റാര്‍ട്ടപ്പ് പദ്ധതിക്കു കീഴില്‍ ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും അക്കാഡമിക് മേഖലയിലെ അംഗങ്ങള്‍ക്കും തമ്മില്‍ ഒരുമിച്ച പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുകയാണ് ഇന്ത്യ സ്റ്റാര്‍ട്ടപ്പ് അക്കാഡമിയ അലൈയന്‍സ് പ്രോഗ്രാം. ടെക്‌നോളജികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും അവയുടെ പ്രയോജനം വിപുലമാക്കാനും

FK News Top Stories Women

രാജ്യത്തുടനീളം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു; രോഷത്തോടെ സുപ്രീംകോടതി

ന്യൂഡെല്‍ഹി: രാജ്യത്തുടനീളം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് സുപ്രീംകോടതി. ബീഹാറിലെ മുസാഫര്‍പൂരില്‍ സര്‍ക്കാരിന്റെ സഹായം ലഭിച്ച അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായ സംഭവത്തില്‍ കേസ് പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതി രോഷത്തോടെ പ്രസ്താവന നടത്തിയത്. സംഭവത്തില്‍ കോടതി കടുത്ത രോഷം രേഖപ്പെടുത്തി. ബിഹാര്‍ സര്‍ക്കാരിനെ സംഭവത്തില്‍ ബിഹാര്‍

Auto

15 സീറ്റര്‍ ടാറ്റ വിങ്ങര്‍ പുറത്തിറക്കി

  ന്യൂഡെല്‍ഹി : 15 സീറ്റര്‍ ടാറ്റ വിങ്ങര്‍ മഹാരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചു. 12.05 ലക്ഷം രൂപയാണ് മഹാരാഷ്ട്ര എക്‌സ് ഷോറൂം വില. ഫഌറ്റ് ഓപ്പറേറ്റര്‍മാരെ ഉദ്ദേശിച്ച് നിര്‍മ്മിച്ചതാണ് ടാറ്റ വിങ്ങര്‍ 15എസ്. 15 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം എന്നതുകൂടാതെ

Auto

ബെനല്ലിയുടെ പങ്കാളി ഇനി മഹാവീര്‍ ഗ്രൂപ്പ്

ന്യൂഡെല്‍ഹി : ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനല്ലിയുടെ ഇന്ത്യയിലെ പുതിയ പങ്കാളി ഹൈദരാബാദ് ആസ്ഥാനമായ ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ. മഹാവീര്‍ ഗ്രൂപ്പിന്റെ ഉപ കമ്പനിയാണ് ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ. ഇറ്റാലിയന്‍ കമ്പനി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ഹൈദരാബാദിന്

Auto Business & Economy FK News

വിജയക്കൊടി പാറിച്ച് ഒല; യുകെയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ന്യൂഡെല്‍ഹി: ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ യുകെയിലേക്ക് സേവനം വിപൂലീകരിക്കാനൊരുങ്ങുകയാണ് ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാവായ ഒല. ഇന്ത്യയില്‍ തുടങ്ങിയ സംരംഭം വിജയിച്ചതിനു ശേഷം കമ്പനി ഓസ്‌ട്രേലിയയിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. ഇപ്പോള്‍ യുകെയിലെ കാബ് വിപണിയാണ് ഒല നോട്ടമിടുന്നത്. അടുത്ത

Health

പുകവലി നിര്‍ത്താന്‍ സെന്‍സര്‍ ടെക്‌നോളജി

പുകവലി നിര്‍ത്താന്‍ പുതിയ സെന്‍സര്‍ ടെക്‌നോളജിയില്‍ അധിഷ്ഠിതമായ അലര്‍ട്ട് സംവിധാനം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ശരീരത്തോട് ചേര്‍ന്നുകിടക്കുന്ന ഉപകരണങ്ങളില്‍ സെന്‍സറുകള്‍ ഘടിപ്പിച്ച് ഓരോ വ്യക്തിയുടേയും പുകവലിയുമായി ബന്ധപ്പെട്ട ചലനങ്ങള്‍ മനസിലാക്കിയാണ് അലര്‍ട്ടുകള്‍ നല്‍കുന്നത്. നിലവില്‍ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണിലാണ് ഈ സേവനം ലഭ്യമാക്കാനാകുക.

Health

ശ്വാസകോശ അര്‍ബുദ നിരക്ക് സ്ത്രീകളില്‍ വര്‍ധിക്കുന്നതായി പഠനം

ശ്വാസകോശങ്ങളില്‍ അര്‍ബുദം ബാധിച്ചുള്ള മരണനിരക്ക് സ്ത്രീകളില്‍ വര്‍ധിക്കുന്നതായി പഠനം. 52 ല്‍ പരം രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ശ്വാസാകോശാര്‍ബുദ മരണനിരക്ക് 2015 ലേതിനേക്കാള്‍ 2030 ആകുമ്പോഴേക്കും 43 ശതമാനം വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍. യൂറോപ്പ്, ഓഷ്യാനിയ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക്

FK News Tech

ആന്‍ഡ്രോയ്ഡുകളില്‍ ‘പൈ’ എത്തി; പിക്‌സല്‍ ഫോണുകളില്‍ ലഭ്യമാക്കി തുടങ്ങി

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷന്‍ പൈ ( ആന്‍ഡ്രോയ്ഡ് പി) അവതരിപ്പിച്ചു. ഇത് ഗൂഗിളിന്റെ ഒന്‍പതാമത്തെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. പിക്‌സല്‍ ഫോണുകളില്‍ പൈ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ഇരട്ടകാമറയുള്ളതും പുതിയ സ്‌ക്രീന്‍ സമവാക്യങ്ങള്‍ ഉള്ളതുമായ ഫോണുകള്‍ക്ക് വേണ്ടിയാണ്

FK Special

ഇവിടെ വാടക നല്‍കിയും വസ്ത്രങ്ങള്‍ വാങ്ങാം

വാടകയ്ക്ക് ഫര്‍ണിച്ചറുകള്‍ നല്‍കുന്ന സംരംഭങ്ങളെ കുറിച്ച് കേള്‍വിയുണ്ടെങ്കിലും വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന വേറിട്ട സംരംഭമാണ് കാന്‍ഡിഡ്‌നോട്ട്‌സ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഓണ്‍ലൈന്‍ റെന്റല്‍ സംരംഭത്തിലൂടെ പുരുഷന്‍മാര്‍ക്ക് വിവാഹം, ഫാഷന്‍ഷോ, പ്രത്യേക കോളെജ് പരിപാടികള്‍ എന്നിവയ്‌ക്കെല്ലാം ആവശ്യമായ സ്യൂട്ടുകളും ഫാഷന്‍ വസ്ത്രങ്ങളും

FK News

കീടനാശിനികള്‍ക്കുള്ള നിരോധനം ട്രംപ് എടുത്തുമാറ്റി

വാഷിംഗ്ടണ്‍: ഒബാമയുടെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയിരുന്ന കീടനാശികള്‍ക്കുള്ള നിരോധനം ട്രംപ് എടുത്തുമാറ്റി. തേനീച്ചകളുടെ എണ്ണം ക്രമാതീതമായി ഇടിയുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഒബാമ ഭരണകൂടം കീടനാശിനികള്‍ക്കും, ദേശീയ വന്യജീവി കേന്ദ്രങ്ങളില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ നിരോധനം

FK Special

ഒരു ഫിന്നിഷ് കാര്‍ട്ടൂണ്‍ കഥാപാത്രം ചൈനയിലെ യുവാക്കളെ പ്രചോദിപ്പിച്ചത് എങ്ങനെ ?

    140 കോടിയിലേറെ ജനസംഖ്യയുള്ള ചൈനയില്‍, സ്വകാര്യത എന്നത് ഒരു ആഡംബരമായിട്ടാണു കണക്കാക്കുന്നത്. പേഴ്‌സണല്‍ സ്‌പേസ് അഥവാ സ്വകാര്യമായ ഒരിടം എന്നത് സാധാരണ ചൈനക്കാര്‍ക്കു പരിചയമുള്ള ഒന്നല്ല. സ്വകാര്യത എന്നത് ചൈനയില്‍ രാഷ്ട്രീയം കൂടിയാണ്. സ്വകാര്യ സ്വത്ത് അല്ലെങ്കില്‍ സ്വകാര്യ

Tech

പോഡ് കാസ്റ്റ് ഡയറക്ടറിയില്‍നിന്നും അലക്‌സ് ജോണ്‍സിനെ ആപ്പിള്‍ നീക്കം ചെയ്തു

കാലിഫോര്‍ണിയ: ഗൂഢാലോചന സിദ്ധാന്തത്തിന്റെ വക്താവ് അമേരിക്കന്‍ വംശജനായ അലക്‌സ് ജോണ്‍സിനെ പോഡ് കാസ്റ്റ് ഡയറക്ടറിയില്‍നിന്നും ആപ്പിള്‍ നീക്കം ചെയ്തു. ലക്കങ്ങളായി ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കപ്പെടുന്ന ഓഡിയോ വീഡിയോ ഫയലുകളുടെ പരമ്പരയാണു പോഡ്കാസ്റ്റ്. ഒരു ബ്രോഡ്കാസ്റ്റര്‍ക്കെതിരേ ഒരു പ്രമുഖ ടെക്‌നോളജി കമ്പനിയെടുത്ത നിര്‍ണായക നടപടിയായിട്ടാണ്

World

യുകെയില്‍ 5,500 ആരാധനാലയങ്ങളില്‍ ഇനി മുതല്‍ പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിക്കും

ലണ്ടന്‍: ലോകം നേരിടുന്ന വലിയ പ്രതിസന്ധിയായ കാലാവസ്ഥ വ്യതിയാനത്തിനെതിരേ പോരാടാന്‍ തീരുമാനിച്ചിരിക്കുകയാണു യുകെയിലെ ക്രിസ്ത്യന്‍ പള്ളികള്‍. കാലാവസ്ഥ വ്യതിയാനമെന്ന പ്രശ്‌നം പരിഹരിക്കാന്‍ സഹായകരമാകുമെന്ന പ്രതീക്ഷയില്‍ യുകെയിലെ പ്രമുഖ കത്തീഡ്രലുകള്‍ ഉള്‍പ്പെടെ 5,500-ാളം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ പുനരുപയോഗ ഊര്‍ജ്ജം വിനിയോഗിക്കാന്‍ തീരുമാനിച്ചു. കാത്തലിക്,