സാങ്കേതിക പരിജ്ഞാനം നേടാന്‍ നഗരങ്ങളിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ താത്പര്യം: ഗോഡാഡി

സാങ്കേതിക പരിജ്ഞാനം നേടാന്‍ നഗരങ്ങളിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ താത്പര്യം: ഗോഡാഡി

ന്യൂഡെല്‍ഹി: ആഗോളതലത്തിലെ ഏറ്റവും വലിയ ക്ലൗഡ് പ്ലാറ്റ്‌ഫോമായ ഗോഡാഡി പുതിയ പദ്ധതിയുമായി രംഗത്ത്. രണ്ടാം നിരയിലെയും മൂന്നാം നിരയിലെയും നഗരങ്ങളിലെ യുവാക്കള്‍ക്ക്് ചെറുകിട, ഇടത്തരം ബിസിനസുകള്‍ അവതരിപ്പിക്കുകയാണ് കമ്പനി. ഇതില്‍ വനിതകള്‍ ഡിജിറ്റല്‍ പഠനത്തില്‍ വലിയ താത്പര്യമാണ് കാണിക്കുന്നതെന്ന് ഗോഡാഡി പറയുന്നു. പഠനം കഴിഞ്ഞ് ജോലിക്കായി ശ്രമിക്കുന്ന യുവതികള്‍ ഓണ്‍ലൈനില്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ വളര്‍ച്ചയില്‍ വലിയ താത്പര്യമാണ് കാണിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി വെബ് പ്രൊഫഷണലുകള്‍, ലോക്കല്‍ റീസെല്ലേഴ്‌സ് എന്നിവര്‍ക്ക് വേണ്ട പരിശീലനങ്ങള്‍ നല്‍കും. നൈപുണ്യവത്കരണ പദ്ധതിയില്‍ സാങ്കേതികവിദ്യയിലെ അറിവ് ഓണ്‍ലൈന്‍ വെഞ്ച്വേഴ്‌സില്‍ കൊണ്ടുവരാനുള്ള പരിശീലനവും നല്‍കും.

രാജ്യത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ കൂടുതല്‍ പഠനം നടത്തിയപ്പോള്‍ വലിയൊരു ശതമാനം യുവ വെബ് ഡെവലപ്പര്‍മാരും സംരംഭകരും മതിയായ പരിശീലനം ലഭിക്കാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടു. ഇവര്‍ക്ക് വളരാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത് എന്ന നിഗമനത്തില്‍ കമ്പനി എത്തിച്ചേരുകയും അതിനായി പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തുവെന്ന് ഗോ ഡാഡി എംഡിയും വൈസ് പ്രസിഡന്റുമായ നിഖില്‍ അറോറ പറഞ്ഞു.

Comments

comments

Categories: FK News, Tech, Women

Related Articles