ബോണസെവിടെ? : സ്വകാര്യ ബാങ്ക് സിഇഒമാര്‍ ചോദിക്കുന്നു

ബോണസെവിടെ? :  സ്വകാര്യ ബാങ്ക് സിഇഒമാര്‍ ചോദിക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധി ബാങ്കുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ ബാങ്കുകളിലെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാര്‍ക്ക് 2016-17 വര്‍ഷത്തെ ബോണസ് ലഭിച്ചിട്ടില്ലെന്ന് വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോണസുകള്‍ അഥവാ വേരിയബിള്‍ പേ നല്‍കുന്നതിനുള്ള അപേക്ഷകള്‍ ബാങ്കുകളുടെ ബോര്‍ഡ് ആദ്യം അംഗീകാരം നല്‍കിയ ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ( ആര്‍ബിഐ) അംഗീകാരം നല്‍കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ബോണസുകളുടെ അപേക്ഷകള്‍ സ്വകാര്യ ബാങ്കുകള്‍ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് വരെ ആര്‍ബിഐ അംഗീകാരം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ബാങ്കുകളുടെ മോശം പ്രകടനമാണ് ഇത്തരത്തില്‍ ബോണസ് വൈകിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പണമിടപാടുകാരും ബാങ്കുകളും തമ്മിലുള്ള ഇടപാടുകള്‍ സംബന്ധിച്ച് ആര്‍ബിഐ ബാങ്കുകളോട് ചോദ്യം ഉന്നയിച്ചിരുന്നതായും സൂചനയുണ്ട്.

ബാങ്കുകളുടെ കിട്ടാക്കടവും കോര്‍പ്പറേറ്റ് ഭരണവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ മൂലം സ്വകാര്യ ബാങ്കുകള്‍ കുറച്ചുനാളായി പ്രതിസന്ധിയിലാണ്.

Comments

comments

Tags: Bank, CEO