ഐഎസ്ആര്‍ഒ ഏറ്റവും ഭാരമേറിയ ഉപഗ്രഹം നവംബര്‍ 30 ന് വിക്ഷേപിക്കും

ഐഎസ്ആര്‍ഒ ഏറ്റവും ഭാരമേറിയ ഉപഗ്രഹം നവംബര്‍ 30 ന് വിക്ഷേപിക്കും

ന്യൂഡെല്‍ഹി: ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം(ഐഎസ്ആര്‍ഒ). നവംബറിലായിരിക്കും ജിസാറ്റ്-11 എന്ന ഭാരമേറിയ ഉപഗ്രഹം വിക്ഷേപിക്കുകയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. യൂറോപ്യന്‍ വിക്ഷേപണ കേന്ദ്രമായ ഫ്രഞ്ച് ഗയാനയില്‍നിന്നായിരിക്കും ജിസാറ്റ്-11 വിക്ഷേപിക്കുക.

ഉപഗ്രഹത്തിന്റെ ഭാരം 5.7 ടണ്ണാണ്. വാര്‍ത്താവിനിമയ രംഗത്ത് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ജിസാറ്റ്-11 വിക്ഷേപണം സഹായിക്കും. നേരത്തെ ഏപ്രിലില്‍ വിക്ഷേപിക്കാന്‍ ഫ്രഞ്ച് ഗയാനയില്‍ എത്തിച്ചെങ്കിലും ജിസാറ്റ്-6 എയുടെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് ജിസാറ്റ്-11 വിക്ഷേപിക്കാതെ തിരിച്ചെത്തിക്കുകയായിരുന്നു. മാര്‍ച്ച് 29 നാണ് ജിസാറ്റ്-6 എ വിക്ഷേപിച്ചത്.

തിരിച്ചെത്തിച്ചതിന് ശേഷം സാങ്കേതിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് വിദഗ്ധ സംഘം വിലയിരുത്തിയതിനു ശേഷമാണ് വിക്ഷേപണത്തിനായി ഫ്രഞ്ച് ഗയാനയിലേക്ക് വീണ്ടും എത്തിക്കുന്നത്.

ജിസാറ്റ്-6 ന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ ജിസാറ്റ്-11 ന് ഇല്ലെന്ന് സൂക്ഷമമായി പരിശോധിച്ചതിനു ശേഷമാണ് നവംബര്‍ 30 ന് ഉപഗ്രഹം വിക്ഷേപിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ .ശിവന്‍ അറിയിച്ചു.

Comments

comments

Categories: FK News
Tags: GSAT-11, Isro