ഇന്ദ്ര നൂയി പെപ്‌സിക്കോയില്‍ നിന്നും പടിയിറങ്ങുന്നു

ഇന്ദ്ര നൂയി പെപ്‌സിക്കോയില്‍ നിന്നും പടിയിറങ്ങുന്നു

ന്യൂഡെല്‍ഹി: ഫുഡ് ആന്‍ഡ് ബിവറേജ് ഭീമനായ പെപ്‌സിക്കോ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ്(സിഇഒ) സ്ഥാനത്ത് നിന്നും ഇന്ദ്ര നൂയി വിരമിക്കുന്നു. സിഇഒയായി 12 വര്‍ഷത്തിനു ശേഷമാണ് ഇന്ദ്ര നൂയിയുടെ പടിയിറക്കം.

62 വയസ്സുള്ള ഇന്ദ്ര നൂയി ഒക്ടോബര്‍ 3 വരെയാണ് സിഇഒ സ്ഥാനത്ത് തുടരുക. ഇന്ദ്ര നൂയിക്ക് ശേഷം നിലവില്‍ പ്രസിഡന്റ് സ്ഥാനത്തുള്ള റാമണ്‍ ലഗോര്‍ത്ത സിഇഒ യായി ചുമതലയേല്‍ക്കുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ ചരിത്രത്തില്‍ ആദ്യ സിഇഒയായി ചുമതല വഹിച്ച ആദ്യ വനിതയാണ് അവര്‍. സിഇഒ സ്ഥാനത്ത് നിന്നും മാറുമെങ്കിലും കമ്പനിയുടെ ചെയര്‍മാനായി അടുത്ത വര്‍ഷം വരെ തുടരും.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സിഇഒ ആയി 2006 ലാണ് നൂയി ചുമതലയേറ്റത്. 1994 ലാണ് ഇന്ദ്ര നൂയി പെപ്‌സിക്കോയില്‍ ചേരുന്നത്. 24 വര്‍ഷം പെപ്‌സിക്കോയുടെ പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചയിലും നൂയി ഒപ്പമുണ്ടായിരുന്നു. ഫോര്‍ബ്‌സ് മാസിക തയ്യാറാക്കിയ ലോകത്തെ കരുത്തരായ വനിതകളുടെ പട്ടികയില്‍ നിരവധി തവണ ഇടം നേടിയിട്ടുണ്ട്.

 

 

 

 

 

 

Comments

comments