ഇന്ത്യയില്‍ ഇന്നൊവേഷന്‍ സെന്ററുകളാരംഭിക്കാന്‍ യുസി ബെര്‍ക്കെലിയും ക്വാണ്ടേലയും

ഇന്ത്യയില്‍ ഇന്നൊവേഷന്‍ സെന്ററുകളാരംഭിക്കാന്‍ യുസി ബെര്‍ക്കെലിയും ക്വാണ്ടേലയും

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 100 സ്മാര്‍ട്ട് സിറ്റികള്‍ എന്ന പദ്ധതിക്കു കരുത്തുപകര്‍ന്നുകൊണ്ട് ഇന്ത്യയില്‍ സ്മാര്‍ട്ട് സിറ്റി ആക്‌സിലറേറ്ററും ഇന്നൊവേഷന്‍ സെന്ററുകളും ആരംഭിക്കാനൊരുങ്ങുകയാണ് യുസി (യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ) ബെര്‍ക്കലിയും ആഗോള ടെക്‌നോളജി കമ്പനിയായ ക്വാണ്ടേലയും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ഉല്‍പ്പന്ന/സേവനങ്ങള്‍ വികസിപ്പിക്കാനും വളരാനുമുള്ള അവസരമാണ് ഇതു വഴി വാഗ്ദാനം ചെയ്യപ്പെടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പങ്കാളിത്ത പദ്ധതി വഴി ലഭ്യമാകും.

ഇന്നൊവേഷന്‍ ആക്‌സിലറേഷന്‍സ് പ്രോഗ്രാമുകള്‍, അധ്യാപനം, ഡെലിവറി, കരിക്കുലം എന്നിവ രൂപകല്‍പ്പന ചെയ്യുന്നത് യുസി ബെര്‍ക്കലിയായിരിക്കും. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് വികസനത്തിനുള്ള ലീന്‍ സ്റ്റാര്‍ട്ടപ്പ് രീതികളില്‍ പരിശീലനം നല്‍കുകയും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്ന യൂണിവേഴ്‌സിറ്റി അവരുടെ ഇന്നൊവേഷന്‍ പദ്ധതികള്‍ക്കു മേല്‍നോട്ടം വഹിക്കുകയും ചെയ്യും. ഇന്നൊവേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ബെര്‍ക്കലിയുമായി പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നഗരത്തിലെ വര്‍ധിച്ചു വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന സേവനങ്ങളില്‍ വികസിപ്പിക്കാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ക്വാണ്ടേല സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ ഗാന്ധി പറഞ്ഞു.

ആക്‌സിലറേറ്റര്‍ തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകളെ ബിസിനസ് സാധ്യതകള്‍ കണ്ടെത്തുക, ഉല്‍പ്പന്ന ആശയങ്ങളെ വിലയിരുത്തുക, ലക്ഷ്യമിടുന്ന ഉപഭോക്താക്കളുമായുള്ള സംവദനം, വികസനസാധ്യതയുള്ള ബിസിനസ് മാതൃകകള്‍ നിര്‍മിക്കുക, ടീം ഡൈനാമിക്‌സിനെ മാനേജ് ചെയ്യുക തുടങ്ങിയ ജോലികള്‍ക്ക് സഹായിക്കും. അതേ സമയം ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ഏകീകരിച്ചുകൊണ്ട് പദ്ധതിയിലെ പങ്കാൡകളുടെ ആവാസവ്യവസ്ഥ രൂപീകരിക്കാനാകും ഇന്നൊവേഷന്‍ സെന്ററുകള്‍ സഹായിക്കും. ഈ ആവാസവ്യവസ്ഥ നഗരങ്ങളെ അവരുടെ പ്രോജക്റ്റ് നടത്തിപ്പ് ത്വരിതപ്പെടുത്താന്‍ സഹായിക്കും.

ഇന്ത്യയിലെ 100 നഗരങ്ങളെ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതി ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരങ്ങളാണ് നല്‍കുന്നതെന്നും യുസി ബെര്‍ക്കെലിയും ക്വാണ്ടേലയുമായുള്ള പങ്കാളിത്തം സമാര്‍ട്ട് സിറ്റികളുടെ നിര്‍മാണത്തിന് നിര്‍ണായകമായ സ്മാര്‍ട്ട് ഐഒടി, സ്മാര്‍ട്ട് മൊബീലിറ്റി, സ്മാര്‍ട്ട് പവര്‍ തുടങ്ങിയ ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ സഹയിക്കുമെന്നും ഇന്‍വെസ്റ്റ് ഇന്ത്യ സിഇഒയും എംഡിയുമായ ദീപക് ബംഗ്ലാ പറഞ്ഞു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ അംഗങ്ങള്‍ക്കുള്ള സ്റ്റോപ്പ് സംവിധാനമായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഹബ്ബ് മുഖേന ഇന്‍വെസ്റ്റ് ഇന്ത്യയാണ് ആക്‌സിലറേഷന്‍ പ്രോഗ്രാമിന്റെ ഭാഗമാകാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം നല്‍കുന്നത്.

Comments

comments

Categories: Business & Economy