ബ്രിട്ടാനിയ 500 കോടിയുടെ നിക്ഷേപം നടത്തുന്നു

ബ്രിട്ടാനിയ 500 കോടിയുടെ നിക്ഷേപം നടത്തുന്നു

ന്യൂഡെല്‍ഹി: ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് 400-500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ നുസ്‌ലി എന്‍ വാഡിയ. പുതിയ ഉല്‍പ്പന്ന വികസനം, അടുത്ത വര്‍ഷം നടത്തുന്ന വിപൂലീകരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇതില്‍ 300 കോടി രൂപ ഡയറി പ്ലാന്റ് നിര്‍മിക്കാനാണ് ചെലവഴിക്കുക. മഹാരാഷ്ടയില്‍ നിന്നും ആന്ധ്രാപ്രദേശിലേക്ക് ഡയറി പ്ലാന്റ് നിര്‍മാണം മാറ്റാനും സാധ്യതയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും ഇതുവരെ ഒരു അനുകൂല മറുപടിയോ പരിഗണനയോ ഇന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇത്.

ബ്രിട്ടാനിയ കമ്പനിയുടെ 99ആമത് വാര്‍ഷിക പൊതുസമ്മേളനത്തില്‍ വെച്ചായിരുന്നു വാദിയ ഇക്കാര്യം പറഞ്ഞത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ മറുപടിക്കായി ഒരു വര്‍ഷത്തോളമായി കാത്തിരിക്കുന്നുവെന്ന് വാദിയ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള മറുപടി ലഭിച്ചതിനു ശേഷം ആന്ധ്രപ്രദേശിലേക്ക് ഡയറി പ്ലാന്റ് നിര്‍മാണം മാറ്റണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Comments

comments

Tags: Britania