വര്‍ഗീസ് കുര്യന്‍ പുരസ്‌കാരം: അപേക്ഷകള്‍ ക്ഷണിച്ചു

വര്‍ഗീസ് കുര്യന്‍ പുരസ്‌കാരം: അപേക്ഷകള്‍ ക്ഷണിച്ചു

കോഴിക്കോട്: മലബാര്‍ മേഖലയിലെ മികച്ച ക്ഷീര സഹകരണ സംഘത്തിന് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് നല്‍കുന്ന ഡോ. വര്‍ഗീസ് കുര്യന്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. പാലക്കാട് മുതല്‍ കാസര്‍ക്കോട് വരെയുള്ള ആറ് ജില്ലകളിലെ സംഘങ്ങള്‍ക്ക് പുരസ്‌കാരത്തിനായി അപേക്ഷിക്കാം.

ആഗസ്റ്റ് 15 ആണ് അപേക്ഷ നല്‍കാനുള്ള അവസാന തിയ്യതി. ആപ്‌കോസ് സംഘങ്ങളെയും പാരമ്പര്യ സംഘങ്ങളെയും പരിഗണിക്കും. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യുകയോ താപാല്‍ വഴി ആവശ്യപ്പെടുകയോ ചെയ്യാം. ഫോണ്‍ 0495 2306311. www.calicutctiybank.com

 

Comments

comments

Categories: FK News