ടെക്യു ഫോര്‍ ഹേര്‍ കൊച്ചിയില്‍; ഹനാന് ഉന്നത പഠനത്തിനായി ലാപ്‌ടോപ്പ്

ടെക്യു ഫോര്‍ ഹേര്‍ കൊച്ചിയില്‍; ഹനാന് ഉന്നത പഠനത്തിനായി ലാപ്‌ടോപ്പ്

കൊച്ചി: ഇന്ത്യയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ നിയന്ത്രിക്കുന്നതും നടത്തുന്നതുമായ ഡിജിറ്റല്‍ സ്റ്റോറുകള്‍ പ്രമുഖ മൊബീല്‍ റീട്ടെയ്ല്‍ ശൃംഖലയായ ടെക്യു കൊച്ചി ഒബ്രോണ്‍ മാളില്‍ ആരംഭിച്ചു. ഹാനാന്‍ ഹമീദിന്റെ ഉന്നത പഠനത്തിയിനായി ഒരു ലാപ്‌ടോപ്പ് നല്‍കികൊണ്ടാണ് ടെക്യു ബ്രാന്‍ഡ് അവതരിപ്പിച്ചത്. ഒബ്രോണ്‍ മാളിലെ സ്റ്റോര്‍ ഹൈബി ഈഡന്‍ എംഎല്‍എയും ഭാര്യ അന്ന ലിന്റയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

സ്ത്രീകള്‍ക്ക് നേരിട്ട് ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകള്‍ വാങ്ങാന്‍ സാധിക്കുന്നതോടൊപ്പം ടെക്യു ഫോര്‍ ഹെറില്‍ വിശ്വസിച്ച് ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഗാഡ്ജറ്റുകള്‍ ഏല്‍പ്പിക്കുവാനും അതിലുള്ള വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനും സാധിക്കുന്നു. മറ്റേത് തലത്തിലെയും പോലെ സ്ത്രീ ഉപഭോക്താവിനെ എല്ലാ ഘട്ടങ്ങളിലെയും പ്രതിസന്ധികള്‍ അഭിസംബോധന ചെയ്യുന്ന വിധത്തിലുള്ള സംവിധാനങ്ങളാണ് ടെക്യു ഫോര്‍ ഹേറിലൂടെ ഒരുക്കിയിരിക്കുന്നത്.

ഡിജിറ്റല്‍ സ്റ്റോര്‍ എന്നതിലുപരി സ്ത്രീ സുരക്ഷയ്ക്കുതകുന്ന പല ആപ്ലിക്കേഷനുകളെ പറ്റി ഉപഭോക്താക്കളില്‍ അവബോധം സൃഷ്ടിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കകയും ഡിജിറ്റല്‍ മേഖലയിലുള്ള എല്ലാ പ്രശ്‌നങ്ങളേയും നേരിടുവാനായിട്ടുള്ള സജ്ജീകരണങ്ങളോടെയാണ് ടെക്യു സ്റ്റോറുകള്‍ ആരംഭിച്ചത്. സിനിമാ താരങ്ങളായ ശ്രിന്ധ, മീര വാസുദേവ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

 

Comments

comments

Tags: TecQ for her