നൈപുണ്യ പരിശീലനം: ‘ദിശ’പദ്ധതിയുമായി ഗോദ്‌റെജ്

നൈപുണ്യ പരിശീലനം: ‘ദിശ’പദ്ധതിയുമായി ഗോദ്‌റെജ്

കൊച്ചി: രാജ്യത്തെ അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത യുവാക്കള്‍ക്ക് തൊഴില്‍ അവസരം ലഭ്യമാക്കുന്നതിനായുള്ള നൈപുണ്യ വികസന പദ്ധതിയുമായി ഗോദ്‌റെജ് അപ്ലയന്‍സസ്. ഗോദ്‌റെജ് ‘ദിശ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ നൈപുണ്യ വികസന പദ്ധതിയായ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന അനുസരിച്ചാണ് ഗോദ്‌റെജ് ദിശ പദ്ധതി. 55000 പേര്‍ക്ക് അപ്ലയന്‍സസ് സര്‍വീസ് എന്‍ജിനീയര്‍മാര്‍ക്കുള്ള പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അടുത്ത ഒരു ദശകത്തിനുള്ളില്‍ ഉയരുന്നതിനനുസരിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അതനുസരിച്ച് തൊഴില്‍ നൈപുണ്യമുള്ള ആളുകളെ ആവശ്യമുണ്ട്. എന്നാല്‍ രാജ്യത്തെ ആകെയുള്ള തൊഴിലാളികളുടെ 24% പേര്‍ക്ക് മാത്രമാണ് നൈപുണ്യ പരിശീലനം ലഭിച്ചിട്ടുള്ളത്. ഗോദ്‌റെജ് ദിശ പദ്ധതി പ്രകാരം ഈ വിടവ് നികത്താനാണ് ലക്ഷ്യം വെക്കുന്നത്. നഗര, ഗ്രാമീണ മേഖലകളിലെ യുവാക്കള്‍ക്ക് അപ്ലയന്‍സസ് സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനം ഇത് വഴി ലഭിക്കും.

നിലവില്‍ 35ലധികം തൊഴില്‍ പരിശീലന സ്‌കൂളുകള്‍ ഗോദ്‌റെജിനുണ്ട്. ഇവിടെ 37000 പേര്‍ക്ക് ഇതുവരെ വിജയകരമായി പരിശീലനം നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 15 പരിശീലന സ്‌കൂളുകള്‍ കൂടി തുടങ്ങും. 18000 പേര്‍ക്ക് കൂടി ഇവിടങ്ങളിലായി പരിശീലനം നല്‍കും. പരിശീലനം നല്‍കുക മാത്രമല്ല, ഉയര്‍ന്ന ഗുണനിലവാരമുള്ള, തൊഴില്‍ വൈദഗ്ധ്യം ഉള്ള ആളുകളായി മാറ്റിയെടുക്കലാണ് ഈ പരിശീലന കേന്ദ്രങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ‘ഗോദ്‌റെജ് സെര്‍ട്ടിഫൈഡ് ടെക്‌നീഷ്യന്‍മാര്‍’ ആയി അംഗീകരിക്കും. ‘ഗോദ്‌റെജ് സ്മാര്‍ട്ട് കെയര്‍ ബഡ്ഡീസ്’ എന്ന ഗോദ്‌റെജിന്റെ സര്‍വീസ് ടീമില്‍ ഇവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിക്കും.

2020ഓടെ 55000 വിദഗ്ധരായ തൊഴിലാളികളെ വാര്‍ത്തെടുക്കുക എന്നതാണ് ഉത്തരവാദിത്തമുള്ള ഒരു കോര്‍പ്പറേറ്റ് എന്ന നിലക്ക് ദിശ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് ഹെഡ് കമല്‍ നന്തി പറഞ്ഞു.

 

 

 

 

 

 

 

Comments

comments