ജാപ്പനീസ് മെഡിക്കല്‍ കോളജില്‍ വനിതാ അപേക്ഷകര്‍ക്കെതിരെ വിവേചനം

ജാപ്പനീസ് മെഡിക്കല്‍ കോളജില്‍ വനിതാ അപേക്ഷകര്‍ക്കെതിരെ വിവേചനം

ടോക്കിയോ: ജാപ്പനീസ് മെഡിക്കല്‍ സര്‍വകലാശാലയില്‍ വനിതാ അപേക്ഷകര്‍ക്കെതിരായി ക്രമാനുഗതമായി വിവേചനം കാണിക്കുന്നു. അവര്‍ ഈ മേഖലയില്‍ ഡോക്ടര്‍മാര്‍ ആയി തുടരുന്നില്ല എന്ന കാരണത്താലാണ് ഈ വിവേചനം. കുടുംബ ജീവിതത്തിലേക്ക് കടക്കുന്ന പല സ്ത്രീ ഡോക്ടര്‍മാരും ജോലി ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് പല ആശുപത്രികളിലും ഡോക്ടര്‍മാരുടെ അഭാവം സൃഷ്ടിക്കുന്നു. ടോക്കിയോ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ 2011 ന്റെ തുടക്കം മുതല്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2010 ല്‍ മൊത്തം അപേക്ഷകരില്‍ 38 ശതമാനം സ്ത്രീകള്‍ ആയിരുന്നു.

എന്‍എച്ച്‌കെ പബ്ലിക് ടെലിവിഷന്‍, ക്യോഡോ ന്യൂസ് എന്നിവ ഉള്‍പ്പെടെയുള്ള ജാപ്പനീസ് മാധ്യമങ്ങള്‍ മെഡിക്കല്‍ പരീക്ഷയിലെ കൃത്രിമത്വം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില വര്‍ഷങ്ങളില്‍ സ്ത്രീകളുടെ സ്‌കോര്‍ 10 ശതമാനം കുറച്ചതായും നാഷണല്‍ ഹിസ്റ്ററി അംഗങ്ങള്‍ പറയുന്നു.
കൃത്രിമത്വത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനെ ഭയന്ന് സ്‌കൂള്‍സ് പബ്ലിക് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ കാര്യത്തെക്കുറിച്ച് വ്യക്തമായി അന്വേഷിക്കാമെന്ന് വാഗ്ദാനം നല്‍കി.

ജപ്പാനിലെ സ്ത്രീകള്‍ ഇപ്പോഴും പ്രൊഫഷണല്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ടുകയാണ്. അവര്‍ക്ക് ആ മേഖലയിലേക്കുള്ള പ്രവേശനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്, ജപ്പാന്‍ മെഡിക്കല്‍ വുമണ്‍ അസോസിയേഷന്‍ ഭാരവാഹി യോഷികോ മേധ പറഞ്ഞു. ഓരോരുത്തര്‍ക്കും ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവരുടെയും കഴിവ് പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ജോലി സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെടണം, അധ്വാനത്തിന്റെ ശൈലി പരിഷ്‌കരണം ആവശ്യമാണ് മെയ്ദ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

ജപ്പാനില്‍ അനേകം സ്ത്രീകള്‍ കോളജ് ബിരുദധാരികള്‍ ആണെങ്കിലും അവര്‍ പ്രതിഫലം ഇല്ലാതെ ജോലി ചെയ്യുന്നുണ്ട്. തൊഴിലില്‍ വിവേചനം നേരിടുന്നുണ്ട്. എന്നാല്‍ കുടുംബത്തിന്റെ ഭാരിച്ച ചുമതലകള്‍ പലപ്പോഴും ഒരു സ്ത്രീയെ ജോലിയില്‍ നിന്ന് വിട്ട് പോകാന്‍ പ്രേരിപ്പിക്കുന്നു. ജപ്പാനില്‍ ജനന മരണ നിരക്ക് വളരെ കുറവാണ്. ആശുപത്രികള്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ ഇന്നുണ്ട്. കുടുംബം, ജോലി, പ്രസവം, കുഞ്ഞുങ്ങള്‍ തുടങ്ങിയ പല കാരണങ്ങളാല്‍ സ്ത്രീകള്‍ ജോലി ചെയ്യാന്‍ മടിച്ച് നില്‍ക്കുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരം കണ്ടെത്താനും കൂടുതല്‍ ശാരീരിക സൗകര്യങ്ങള്‍ അവര്‍ക്ക് നല്‍കാനും ആരോഗ്യ ലേബര്‍ ആന്‍ഡ് വെല്‍ഫെയര്‍ മിനിസ്ട്രി ഈ വര്‍ഷം അനുവാദം നല്‍കിയിട്ടുണ്ട്.

അസോസിയേറ്റഡ് പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 2009 ല്‍ പ്രവേശന പരീക്ഷ പാസായ സ്ത്രീകള്‍ 24 ശതമാനം ആയിരുന്നു. അത് 2010 ആയതോടെ 38 ശതമാനം ആയി ഉയര്‍ന്നു. എന്നാല്‍ ഈ വര്‍ഷം അത് 18 ശതമാനമായി കുറഞ്ഞു. ഈ വര്‍ഷം അംഗീകരിക്കപ്പെട്ട സ്ത്രീ അപേക്ഷകരുടെ അനുപാതം 2.9 ശതമാനം ആയിരുന്നു. പുരുഷന്‍മാരുടേത് 8.8 ശതമാനവും.

Comments

comments

Categories: FK News, Health, Slider, Women