എല്‍ & ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് മികച്ച വളര്‍ച്ചയിലേക്ക്

എല്‍ & ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് മികച്ച വളര്‍ച്ചയിലേക്ക്

കൊച്ചി: എല്‍ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് 2018-19 ധനകാര്യ വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ 538 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 314 കോടി രൂപയേക്കാള്‍ 71 ശതമാനം കൂടുതലാണ്. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 18.45 ശതമാനമാണ്.

ഗ്രാമീണ വായ്പ, ഭവന വായ്പ, കോര്‍പറേറ്റ് വായ്പ എന്നിവയിലുണ്ടായ വളര്‍ച്ചയാണ് കമ്പനിയുടെ മികച്ച പ്രകടനത്തിനു ഊര്‍ജമായത്. മൊത്തം വായ്പയുടെ 46 ശതമാനവും ഗ്രാമീണഭവന വായ്പകളാണ്. മുന്‍വര്‍ഷമിതേ കാലയളവിലിത് 35 ശതമാനമായിരുന്നു. ഗ്രാമീണ വായ്പയില്‍ 76 ശതാനവും ഭവന വായ്പയില്‍ 48 ശതമാനവും വളര്‍ച്ചയാണുണ്ടായത്.

കമ്പനിയുടെ എന്‍പിഎ മുന്‍വര്‍ഷമിതേ കാലയളവിലെ 6.13 ശതമാനത്തില്‍നിന്നു 3.17 ശതമാനത്തിലേക്കു താഴ്ന്നുവെന്നു മാത്രമല്ല, വകയിരുത്തല്‍ കവറേജ് 61.99 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്.

വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗത്തില്‍ കമ്പനി മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 60 ശതമാനം വളര്‍ച്ചയോടെ 71118 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ആദ്യക്വാര്‍ട്ടറിലിത് 44484 കോടി രൂപയായിരുന്നു.

കമ്പനിയുടെ ചെലവു വരുമാന അനുപാതം മുന്‍വര്‍ഷത്തെ 24.07 ശതമാനത്തില്‍ നിന്ന് 23.4 ശതമാനമായി താഴ്ന്നിട്ടുണ്ട്. ഡിജിറ്റല്‍, ഡാറ്റാ അനാലിസിസ് സംവിധനങ്ങളിലൂടെയും ശാഖാ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിലൂടെയുമാണ് ഈ നേട്ടം കമ്പനി കൈവരിച്ചിട്ടുള്ളത്.

മെച്ചപ്പെട്ട പലിശ വരുമാനം, ഫീസ്, മികച്ച ചെലവു നിയന്ത്രണം, മെച്ചപ്പെട്ട ആസ്തി നിലവാരം എന്നിവയിലൂടെയാണ് കമ്പനി ആദ്യ ക്വാര്‍ട്ടറില്‍ മികച്ച പ്രകടനം കാഴ്ചവച്ചതെന്ന് എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ ദിനാനാഥ് ദുബാഷി പറഞ്ഞു.

 

 

Comments

comments

Tags: L&T holdings