ചന്ദ്രയാന്‍-2 വിക്ഷേപണം മൂന്നാംതവണയും മാറ്റിവെച്ചു

ചന്ദ്രയാന്‍-2 വിക്ഷേപണം മൂന്നാംതവണയും മാറ്റിവെച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍-2 വിന്റെ വിക്ഷേപണം അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചു. ഇത് മൂന്നാം തവണയാണ് ചാന്ദ്രയാന്‍-2 വിന്റെ വിക്ഷേപണം മാറ്റിവെക്കുന്നത്. വിജയകരമായ ചന്ദ്രയാന്‍-1 നു പിറകെയാണ് ചാന്ദ്രയാന്‍-2 വിക്ഷേപിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടത്.

ഈ വര്‍ഷം ഏപ്രിലില്‍ വിക്ഷേപണം നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് ഒക്ടോബറിലേക്ക് നീട്ടി. എന്നാല്‍ പിന്നീട് അടുത്തവര്‍ഷത്തേക്ക് വിക്ഷേപണം നീട്ടിവെട്ടിച്ചിരിക്കുകയാണെന്ന് തീരുമാനിക്കുകയായിരുന്നു.

ചന്ദ്രയാന്‍-1 ന്റെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് വിക്ഷേപണം നീട്ടിയതെന്നാണ് ഐഎസ്ആര്‍ഒ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ചന്ദ്രോപരിതല പഠനത്തിനാണ് ചന്ദ്രയാന്‍ -2 ദൗത്യം ആരംഭിക്കുന്നത്. 800 കോടിയാണ് ഇതിന് ചെലവ്. ചന്ദ്രനിലെ മണ്ണ് സൂക്ഷ്മമായി നിരീക്ഷിച്ച് പ്രത്യേകതകള്‍ മനസ്സിലാക്കാനാണ് ശ്രമം.

ചന്ദ്രയാന്‍-1 വിക്ഷേപിച്ചത് 2008 ലാണ്. ചന്ദ്രന്റെ ഉപരിതലത്തിലെ പ്രത്യേകതകള്‍ പഠിക്കുകയാണ് ചന്ദ്രയാന്‍-1 ന്റെ ലക്ഷ്യം.

ചന്ദ്രയാന്‍-2 വിക്ഷേപണം വൈകുന്നതോടെ ഇസ്രായേലിന്റെ ചന്ദ്രപര്യവേഷണ ദൗത്യം ഉടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഡിസംബറോടെ ഇസ്രയേലിന്റെ ചാന്ദ്രപര്യവേഷണ ദൗത്യം ആരംഭിക്കും.

 

Comments

comments

Categories: FK News, Slider
Tags: chandrayan 2

Related Articles