പുതിയ ദിശാബോധം നല്‍കാന്‍ ബെംഗളൂരു ടെക് ഉച്ചകോടി

പുതിയ ദിശാബോധം നല്‍കാന്‍ ബെംഗളൂരു ടെക് ഉച്ചകോടി

ബെംഗളൂരു: ഇരുപത്തിയൊന്നാമത് ബെംഗളൂരു ടെക് സമിറ്റ് നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ ബെംഗളൂരു പാലസില്‍ നടക്കും. ഇന്നൊവേഷനും പരിണിതഫലങ്ങളും എന്ന വിഷയത്തിലാണ് ഉച്ചകോടി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വളര്‍ന്നു വരുന്ന പുതിയ ടെക്‌നോളജികളില്‍ ഇന്നൊവേഷനും സംരംഭകത്വവും പ്രോല്‍സാഹിപ്പിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കര്‍ണാടക ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗൗരവ് ഗുപ്ത പറഞ്ഞു.

ബി2ബി എക്‌സ്‌പോ, ലീഡേഴ്‌സ് കോണ്‍ക്ലേവ്, ഐടി എക്‌സ്‌പോര്‍ട്ട് അവാര്‍ഡ്, ബെംഗളൂരു ടെക് എക്‌സ്‌ചേഞ്ച്, ഷോ സ്‌റ്റോപ്പേഴ്‌സ്, ഉല്‍പ്പന്ന അവതരണം, ഗ്ലോബല്‍ ഇന്നൊവേഷന്‍ സോണ്‍, സ്റ്റാര്‍ട്ടപ്പ്‌സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് ത്രിദിന ഉച്ചകോടി നടക്കുക. 250 ടെക്‌നോളജി വിദഗ്ധരും 3,500 പ്രതിനിധികളും പങ്കെടുക്കുന്ന ഉച്ചകോടിയില്‍ തങ്ങളുടെ ടെക്‌നോളജികളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ട് 300 എക്‌സിബിറ്റര്‍മാരും സാന്നിധ്യമറിയിക്കും. 11,000 സന്ദര്‍ശകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

ബ്രിട്ടന്‍, ജര്‍മിനി, നെതര്‍ലന്‍ഡ്‌സ്, സൗത്ത് കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളും ഉച്ചകോടിയുടെ ഭാഗമാകും. നാസ്‌കോം, ഐഇഎസ്എ, ടൈ, എബിഎഐ, ഡാറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവര്‍ ഉച്ചകോടിയുമായി സഹകരിക്കുന്നുണ്ട്.

4,000 ഓളം ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍ഭവസ്ഥാനമായ ബെംഗളൂരു ലോകത്തിലെ തന്നെ നാലാമത്തെ വലിയ ടെക്‌നോളജി ഹബ്ബായിട്ടാണ് അറിയപ്പെടുന്നത്. ജപ്പാനിലെ ടോക്കിയോ, യുഎസിലെ സിലിക്കണ്‍വാലി, ഇസ്രയേലിലെ ടെല്‍ അവീവ് എന്നിവയെപ്പോലെ ബെംഗളൂരുവും ആഗോള ഇന്നൊവേഷന്‍ ഹബ്ബുകളിലൊന്നായി വളര്‍ന്നു വരികയാണെന്നും പുതിയ ടെക്‌നോളജികളിലെ വിവരവിജ്ഞാന കൈമാറ്റത്തിന് ഉച്ചകോടി സഹായിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കര്‍ണാടകയിലെ ഐടി, ഐടി അധിഷ്ഠിത സേവനങ്ങള്‍, ഇലക്ട്രോണിക് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വികസനത്തിന് നയപരിപാടികള്‍, ആനുകൂല്യങ്ങള്‍, അടിസ്ഥാനസൗകര്യ പിന്തുണ തുടങ്ങി സംസ്ഥാന സര്‍ക്കാര്‍ പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ടെ്ന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: FK News, Tech