മിനിമം ബാലന്‍സ് ഇല്ല; ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 5,000 കോടി രൂപ

മിനിമം ബാലന്‍സ് ഇല്ല; ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 5,000 കോടി രൂപ

മുംബൈ: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 5,000 കോടി രൂപയെന്ന് കണക്കുകള്‍. 21 പൊതുമേഖലാ ബാങ്കുകളും മൂന്ന് പ്രധാന സ്വകാര്യ ബാങ്കുകളും ചേര്‍ന്നാണ് ഉപഭോക്താക്കളില്‍ നിന്ന് ഇത്രയും തുക ഈടാക്കിയത്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യാണ് ഏറ്റവും കൂടുതല്‍ തുക ഈടാക്കിയത്. ഏകദേശം 2,433.87 കോടി രൂപയാണ് എസ്ബിഐ ഈടാക്കിയത്. സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി(590.84 കോടി), ആക്‌സിസ് ബാങ്ക്( 530.12 കോടി), ഐസിഐസിഐ( 317.6 കോടി) എന്നിവര്‍ ചേര്‍ന്ന് 30 ശതമാനം തുക ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയെന്നാണ് കണക്ക്.

 

 

Comments

comments

Tags: Banks, SBI