മലയാളികളുടെ നേതൃത്വത്തിലുള്ള ജെന്റോബോട്ടിക്‌സിനും ശാസ്ത്ര റോബോട്ടിക്‌സിനും അംഗീകാരം

മലയാളികളുടെ നേതൃത്വത്തിലുള്ള ജെന്റോബോട്ടിക്‌സിനും ശാസ്ത്ര റോബോട്ടിക്‌സിനും അംഗീകാരം

ന്യൂഡെല്‍ഹി: കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ് ലോക്ഹീഡ് മാര്‍ടിന്‍, ടാറ്റാ ട്രസ്റ്റ്‌സ്് എന്നിവരുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഇന്ത്യ ഇന്നൊവേഷന്‍ ഗ്രോത്ത് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പില്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളായ ജെന്റോബോട്ടിക്‌സ് ഇന്നൊവേഷന്‍സ്, ശാസ്ത്ര റോബോട്ടിക്‌സ് എന്നിവ ഉള്‍പ്പെടെ 16 പേര്‍ വിജയികളായി.

25 ലക്ഷം രൂപയാണ് സമ്മാന തുക. രാജ്യത്ത് സാമൂഹ്യമാറ്റത്തിനും വ്യാവസായിക പരിവര്‍ത്തനത്തിനും വഴിവെക്കുന്ന മികച്ച ഇന്നൊവേഷനുകളെ കണ്ടെത്തുകയായിരുന്നു മത്സരത്തിന്റെ ലക്ഷ്യം.

ജെന്റോബോട്ടിക്‌സ് വികസിപ്പിച്ച മാന്‍ഹോള്‍ വൃത്തിയാക്കുന്ന റോബോട്ടിക് സംവിധാനമായ ബാന്‍ഡികൂട്ട്, ഗ്രീന്‍ ഫാമിംഗ് ഫോറെവര്‍ ഇന്നൊവേഷന്‍സ് വികസിപ്പിച്ച വൈക്കോലിനെ പൊടിയാക്കി മാറ്റുന്ന റേഡിയേഷന്‍ അധിഷ്ഠിത ഡ്രൈയര്‍ മെഷീനായ മോക്ഷ്, ഐഐടി ബോംബെയില്‍ ഇന്‍ക്യുബേറ്റ് ചെയ്ത കെയര്‍എന്‍എക്‌സ് ഇന്നൊവേഷന്‍സ് വികസിപ്പിച്ച സെര്‍വിക് കാന്‍സര്‍ സ്വയം കണ്ടെത്തുന്നതിനുള്ള സംവിധാനം സെല്‍ഫ്‌സെര്‍വി, ടോര്‍ചിത് ഇലക്ട്രോണിക്‌സ് വികസിപ്പിച്ച കാഴ്ച്ചവൈകല്യമുള്ളവര്‍ക്ക് ചുറ്റുമുള്ള പ്രതിബന്ധങ്ങളെ അതീജീവിക്കാന്‍ സഹായിക്കുന്ന മള്‍ട്ടിസെന്‍സറി വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ സാര്‍ത്തി, ടച്ച്‌വിഷന്‍ ടെകിന്റെ സമാനമായ ടച്ച്‌വിഷന്‍ ടെക് പ്ലാറ്റ്‌ഫോം, ആര്‍ണ ബയോമെഡിക്കല്‍ പ്രൊഡക്റ്റ്‌സ് വികസിപ്പിച്ച, സ്തനാര്‍ബുദ രോഗികള്‍ക്ക് ചികിസയ്ക്കുശേഷം പ്രയോജനപ്പെടുന്ന ചെലവു കുറഞ്ഞ കിറ്റായ പൂര്‍ത്തി, 22ബേറ്റ്7 സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കുട്ടികളുടെ പഠനനിലവാരം നിരീക്ഷിക്കാന്‍ സഹായിക്കുന്ന ചെലവു കുറഞ്ഞ സംവിധാനമായ പൈകാര്‍ഡ്, ഷീറ മെഡ്‌ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ എല്ലാ വിഭാഗങ്ങളിലെയും സര്‍ജന്‍മാര്‍ക്കും മൈക്രോ സര്‍ജറി സാധ്യമാക്കുന്ന ഷീറാ ക്ലാംപ്‌സ് എന്നീ ഇന്നൊവേഷനുകളാണ് സാമൂഹ്യ ഇന്നൊവേഷന്‍ വിഭാഗത്തിലെ വിജയികള്‍.

അപകടകരമായ ജോലികളില്‍ മനുഷ്യന്റെ കൈയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എസ്ആര്‍ഡൈമെന്‍സിയോയുടെ നിര്‍മാതാക്കളായ ശാസ്ത്ര റോബോട്ടിക്‌സ്, ഇന്ത്യ അക്വാഫി എന്ന ജലാന്തര്‍ഭാഗ ആശയവിനിമയ സംവിധാനം വികസിപ്പിച്ചതിന് ഐഐടിമദ്രാസ്, സുസ്ഥിരവും ചെലവു കുറഞ്ഞതുമായ ഊര്‍ജം ലഭ്യമാക്കാനുള്ള വികേന്ദ്രീകരണ ഇലക്ട്രിസിറ്റി സംവിധാനമായ റെഡോക്‌സ് ഫ്‌ളോ ബാറ്ററിയുടെ നിര്‍മാണത്തിന് ഡെലെക്ട്രിക് സിസ്റ്റം, കംപ്യൂട്ടര്‍ നിയന്ത്രിത സ്മാര്‍ട്ട് ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ വികസിപ്പിച്ച ഡ്രൈവ്ആംമ്പ് എല്‍എല്‍പി, ടെക്‌നോളജി പരിശീലനത്തിനായുള്ള വിഷ്വല്‍ കമ്യൂണിക്കേഷന്‍ ടൂളായ ബ്ലിന്‍ക്ഇന്നിലൂടെ എട്രിക്‌സ് ടെക്‌നോളജീസ്, ഡാം, പാലം പോലുള്ളവയുടെ പരിശോധനയ്ക്ക് സഹായിക്കുന്ന സംവിധാനം വികസിപ്പിച്ച ഐറോവ് ടെക്‌നോളജീസ്, ക്രിയേറ്റര്‍മാരെ ശാക്തീകരിക്കുന്ന ആധുനിക ടെക്‌നോളജികളുടെ പ്ലഗ് ആന്‍ഡ് പ്ലേ കിറ്റായ സെര്‍ടൈലിന്റെ പേരില്‍ മേക്കര്‍ഇന്‍മി ടെക്‌നോളജീസ്, ബഹിരാകാശ ദൗത്യങ്ങളുടെ ചെലവു കുറയ്ക്കുന്ന ഗ്രീന്‍ പ്രോപല്‍ഷന്‍ ടെക്‌നോളജി സേവനദാതാക്കളായ മനാസ്തു സ്‌പേസ് ടെക്‌നോളജീസ് എന്നിവരാണ് വ്യാവസായ ഇന്നൊവേഷന്‍ വിഭാഗത്തിലെ വിജയികള്‍.

 

Comments

comments

Categories: FK News, Motivation, Tech