115 കോടിയുടെ വിപുലീകരണവുമായി ഗ്രേറ്റ് ഈസ്റ്റേണ്‍

115 കോടിയുടെ വിപുലീകരണവുമായി ഗ്രേറ്റ് ഈസ്റ്റേണ്‍

രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് റീട്ടെയ്ല്‍ ശൃംഖലയായ ഗ്രേറ്റ് ഈസ്‌റ്റേണ്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ചെറുവിപണികളിലായി പത്ത് പുതിയ സ്റ്റോറുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നു. കഴിഞ്ഞ വര്‍ഷം നടപ്പാക്കാനാരംഭിച്ച 115 കോടി രൂപയുടെ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ സ്റ്റോറുകള്‍ തുറക്കുന്നത്. പശ്ചിമ ബംഗാള്‍, ഒഡീഷ, ആന്ധ്രാ പ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നവിടങ്ങളിലായി 55 സ്റ്റോറുകളാണ് കമ്പനിക്ക് നിലവില്‍ സ്വന്തമായുള്ളത്.

‘രണ്ടാം നിര മൂന്നാം നിര നഗരങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന ചെറിയ മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകളുണ്ട്. തങ്ങളെപോലുള്ള വന്‍കിട റീട്ടയ്‌ലര്‍മാര്‍ ഈ സ്‌പേസ് ഏറ്റെടുത്ത് നിക്ഷേപം നടത്താന്‍ കഴിയും എല്ലാ മേഖലയിലും ഉള്ളവ വിപണിയിലെത്തിച്ചുകൊണ്ട് മികച്ച വില്‍പ്പനാനുഭവം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം,’ ഗ്രേറ്റ് ഈസ്‌റ്റേണ്‍ റീട്ടെയ്ല്‍ ഡയറക്റ്റര്‍ പുള്‍കിത് ബൈദ് പറഞ്ഞു.

 

കിഴക്കന്‍ മേഖലയില്‍ സാംസംഗ്, എല്‍ജി, സോണി, വേള്‍പൂള്‍ പോലുള്ള മുന്‍നിര ബ്രാന്‍ഡുകളുടെ പ്രധാന വില്‍പ്പനക്കാരാണ് ഗ്രേറ്റ് ഈസ്റ്റേണ്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനം 900 കോടി രൂപയായിരുന്നു. മൊബീല്‍ ഫോണ്‍, ഐടി ഉല്‍പ്പന്ന വിപണിയിലെ വമ്പന്‍ മല്‍സരത്തിലും കമ്പനിയുടെ കണ്ണ്്. എന്നാല്‍ വൈറ്റ് ഗുഡ്‌സ്, ഇലക്ട്രോണിക്‌സ് മേഖലയിലേക്ക് ഇ-കൊമേഴ്‌സ് കമ്പനികള്‍ ശക്തമായ കടന്നു കയറ്റം നടത്തുന്നതിനെ പ്രതിരേധിക്കുകയാണ് പ്രധാന ഉദ്ദേശം. ഗ്രേറ്റ് ഈസ്റ്റേണ്‍, വിജയ് സെയില്‍സ്, ആദീശ്വര്‍ തുടങ്ങിയ ഇലക്ട്രോണിക് ശ്ൃംഖലകള്‍ക്ക് ഫലപ്രദമായി ഇ-കൊമേഴ്‌സ് കമ്പനികളെ പ്രതിരോധിക്കാനാവുമെന്ന് ബൈദ് പറഞ്ഞു.

 

നിലവില്‍ ഫ്ലിപ്കാർട്, ആമസോണ്‍ പോലുള്ള ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് മൊബീല്‍ ഫോണ്‍ വില്‍പ്പനയില്‍ 38 ശതമാനവും ടെലിവിഷനില്‍ 12 ശതമാനവും മറ്റ് വൈറ്റ് ഗുഡ്‌സുകളില്‍ ആറ് മുതല്‍ ഏഴ് ശതമാനം വരെയും വിപണി പങ്കാളിത്തമുണ്ട്. വന്‍കിട റീട്ടെയ്ല്‍ ശൃംഖലകളില്‍ ക്രോമയും റിലയന്‍സ് റീട്ടെയ്‌ലുമടക്കമുള്ള സ്ഥാപനങ്ങള്‍ ഇവയെ പ്രതിരോധിക്കാന്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.

Comments

comments

Categories: Business & Economy