എക്‌സ്‌പോ 2020: യുഎഇ സമ്പദ് വ്യവസ്ഥയ്ക്ക് ആക്കം കൂട്ടുമെന്ന് പഠനം

എക്‌സ്‌പോ 2020: യുഎഇ സമ്പദ് വ്യവസ്ഥയ്ക്ക് ആക്കം കൂട്ടുമെന്ന് പഠനം

ദുബായ്: ദുബായ് എക്‌സ്‌പോ 2020 യുഎഇയുടെ സമ്പദ് വ്യവസ്ഥയുടെ ആക്കം കൂട്ടുമെന്ന് പഠനം. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പ്രവചനം. എക്‌സ്‌പോയുമായി ബന്ധപ്പെട്ട് നടക്കുന്ന രാജ്യത്തെ വിവിധ നിക്ഷേപ പദ്ധതികളിലൂടെ സമ്പദ് രംഗം കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നാണ് പഠനം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷത്തോടെ രാജ്യത്ത് ദീര്‍ഘ കാലത്തേക്കുള്ള വികസന വളര്‍ച്ചയാണ് സൃഷ്ടിക്കപ്പെടുക.

സര്‍ക്കാര്‍ ആഗോള നിക്ഷേപ പദ്ധതികള്‍ പ്രോല്‍സാഹിപ്പിച്ചതും അമിത ചെലവുകള്‍ നിയന്ത്രിച്ചതുമെല്ലാം ഈ വികസന വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. വാറ്റ് നടപ്പാക്കിയതും മറ്റും സര്‍ക്കാരിന് വന്‍തോതില്‍ വരുമാനം വര്‍ധിക്കാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: Arabia