പ്രസവാവധി കഴിഞ്ഞു; ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി വീണ്ടും ഔദ്യോഗിക തിരക്കിലേക്ക്

പ്രസവാവധി കഴിഞ്ഞു; ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി വീണ്ടും ഔദ്യോഗിക തിരക്കിലേക്ക്

വെല്ലിംഗ്ടണ്‍: രാജ്യത്തെ നയിക്കുന്ന ജോലിയിലേക്കു തിരികെയെത്താന്‍ തീരുമാനിച്ചു ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍. ആറാഴ്ച നീണ്ട പ്രസവാവധി കഴിഞ്ഞ് അവര്‍ വ്യാഴാഴ്ച (ഓഗസ്റ്റ് രണ്ടാം തീയതി) ഓഫീസില്‍ തിരിച്ചെത്തി. ഇത്രയും കാലം ഉപപ്രധാനമന്ത്രി വിന്‍സ്റ്റന്‍ പീറ്റേഴ്‌സായിരുന്നു പ്രധാനമന്ത്രിയുടെ താത്കാലിക പദവി വഹിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിലെ TVNZ നെറ്റ്‌വര്‍ക്കുമായി നടന്ന അഭിമുഖത്തില്‍ താന്‍ ജോലിയിലേക്ക് തിരികെയെത്താന്‍ തയാറായിരിക്കുകയാണെന്ന് ജസീന്ദ പറഞ്ഞിരുന്നു.
തന്റെ ജീവിതത്തിലെ ‘ഏറ്റവും വേഗമേറിയ ആറാഴ്ചകള്‍’ എന്നാണ് പ്രസവാവധി ദിനങ്ങളെ കുറിച്ച് അവര്‍ പറഞ്ഞത്. പ്രസവാവധി ആറാഴ്ചയായിരുന്നു. അഞ്ച് ദശലക്ഷം പേരുള്ള രാജ്യത്തെ നയിക്കുന്നതിനൊപ്പം രക്ഷിതാവിന്റെ കടമ കൂടി നിര്‍വഹിക്കണം. രണ്ടും സമതുലനാവസ്ഥയില്‍ മുന്നോട്ടു കൊണ്ടുപോവുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് 38-കാരിയായ ജസീന്ദ ആര്‍ഡേന്‍ മുന്‍പ്രധാനമന്ത്രി ബില്‍ ഇംഗ്ലിഷിനെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡിന്റെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടത്. ന്യൂസിലാന്‍ഡിന്റെ 40-ാം പ്രധാനമന്ത്രിയാണ് ലേബര്‍ പാര്‍ട്ടി നേതാവ് കൂടിയായ ജസീന്ദ. 40-കാരനായ ക്ലാര്‍ക്ക് ഗേഫോര്‍ഡാണ് ജസീന്ദയുടെ പങ്കാളി.

Comments

comments

Categories: Women