വീണ്ടും ജനഹിതപരിശോധനയോ?

വീണ്ടും ജനഹിതപരിശോധനയോ?

ബ്രെക്‌സിറ്റ് തീരുമാനത്തില്‍ ഇടയുന്ന ബ്രിട്ടണെ അംഗരാജ്യങ്ങള്‍ സഹായിക്കേണ്ടതില്ലെന്ന് യൂറോപ്യന്‍ കമ്മിഷന്‍

 

യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടു പോകുന്നതില്‍ നിന്നു ബ്രിട്ടണെ തടയാനുള്ള നീക്കം നടത്തുന്നുവെന്ന ആരോപണം ജര്‍മനി നിഷേധിച്ചതോടെ രണ്ടാമതൊരു ഹിതപരിശോധനയ്ക്കു സാഹചര്യമൊരുങ്ങിയിരിക്കുകയാണോ എന്നു സംശയമുയരുന്നു. ഇതോടെ യൂണിയനില്‍ തുടരാന്‍ ആഹ്വാനം ചെയ്യുന്ന പീപ്പിള്‍സ് വോട്ട് പ്രചാരണ പരിപാടിയുമായി ബ്രെക്‌സിറ്റ് അനുകൂലികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. അന്ധമായ ബ്രെക്‌സിറ്റ് അനുകൂലനയത്തിനെതിരേ മുന്നറിയിപ്പു നല്‍കുകയും വിഷയത്തില്‍ പുതിയ ഹിതപരിശോധന ആവശ്യപ്പെടുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ കമ്മിഷനും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വെറുമൊരു മുഖം മിനുക്കല്‍ നടപടിക്ക് തെരേസ മേയ്ക്ക് അവസരം നല്‍കരുതെന്നാണ് കമ്മിഷന്‍, യൂണിയനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടണ്‍ യൂണിയനില്‍ നിന്നു മാറിയ ശേഷം എല്ലാവിധപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമെന്നാണ് യൂണിയന്റെ നിലപാട്.

ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടണുമായി വാണിജ്യ ഇടപാടുകള്‍ ഉണ്ടാകില്ലെന്നു ഭയക്കുന്നവരാണ് ഉപജാപങ്ങള്‍ക്കു ശ്രമിക്കുന്നത്. ബ്രിട്ടണുമായി വാണിജ്യ വിലക്കുണ്ടായാല്‍ അത് തങ്ങളുടെ സാമ്പത്തികതാല്‍പര്യങ്ങള്‍ക്കു ദോഷകരമാണെന്ന് ഇവര്‍ മനസിലാക്കുന്നു. ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും അംഗീകാരത്തോടെ വിലപേശലിനായാണ് മിഷല്‍ ബാര്‍ണിയറെപ്പോലുള്ളവരുടെ നീക്കം. ഭാവിയിലെ ബന്ധത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ കിട്ടിയിരിക്കുന്ന കുറഞ്ഞ സമയത്തിനുള്ളില്‍ ചര്‍ച്ച ചെയ്യാനാകില്ല എന്ന ആശങ്കയും ഇവര്‍ക്ക് ഉണ്ട്. ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടണുമായുള്ള വ്യാപാര ബന്ധത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കണം ഏതൊരു രാഷ്ട്രീയ പ്രഖ്യാപനവുമെന്ന് ഫ്രാന്‍സും ജര്‍മ്മനിയും നിര്‍ബ്ബന്ധംപിടിക്കുന്നു. ഒരു ചെറുവിശദീകരണം നല്‍കുന്നത്, ബ്രെക്‌സിറ്റ് തീരുമാനം പോലെ ഒരു ഔദ്യോഗിക ഉടമ്പടിയാകില്ലെന്നാണ് അവരുടെ പക്ഷം.

യൂറോപ്യന്‍ യൂണിയനില്‍ നിന്നു പിന്മാറുമ്പോള്‍ ബ്രിട്ടണ്‍ നടത്താന്‍ പോകുന്ന പേയ്‌മെന്റ്, ഐറിഷ് അതിര്‍ത്തി, പൗരാവകാശം എന്നിവ സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. അവ്യക്തമായ കരാര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് സ്വീകാര്യമായിരിക്കുമെന്നതു പോലെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് കണ്ണുമടച്ച് എതിര്‍ക്കാന്‍ പ്രയാസകരവുമായിരിക്കും. ബ്രെക്‌സിറ്റ് വിരുദ്ധര്‍ എങ്ങനെയാകും യൂറോപ്യന്‍ യൂണിയന്‍ അവസാനവട്ട വിലപേശലുകള്‍ നടത്തുകയെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ്. ഐറിഷ് അതിര്‍ത്തിയില്‍ നിയമപരമായ ഉറപ്പുകളനുസരിച്ചുള്ള ഉടമ്പടികള്‍ തീര്‍ക്കുന്നതിനെ കമ്മിഷന്‍ അധികൃതര്‍ എതിര്‍ക്കുമോയെന്നും അവര്‍ ആശങ്കപ്പെടുന്നു. യൂറോപ്യന്‍ യൂണിയനു വേണ്ടി സംസാരിക്കുന്നവരുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല. അഡ്‌ഹോക് നേതാക്കളായ സര്‍ നിക്ക് ക്ലെഗ്ഗും ടോണി ബ്ലെയറും പോലുള്ള മുതിര്‍ന്ന വ്യക്തികകളുമായാണ് അവര്‍ ബന്ധപ്പെടുന്നത്.

അവ്യക്തമായ കരാര്‍ കരടിനെ പിന്തുണയ്ക്കില്ലെന്നാണ് ജര്‍മനി വ്യക്തമാക്കിയത്. യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. ഭാവി വ്യാപാര ഇടപാടുകള്‍ സംബന്ധിച്ച് വ്യക്തമായ ഉറപ്പാണ് ആവശ്യപ്പെട്ടതെന്ന് ജര്‍മന്‍വൃത്തങ്ങള്‍ വ്യക്തമാക്കി.

അന്ധമായ ബ്രെക്‌സിറ്റ് പിന്തുണ പോലെ തന്നെ വ്യക്ത വരുത്താത്ത വാണിജ്യ വിലക്കും ബ്രിട്ടണ് ദോഷകരമാകുമെന്ന് പാര്‍ലമെന്റംഗം ക്രിസ് ലെസ്ലി ചൂണ്ടിക്കാട്ടുന്നു. അതേ പോലെ ബ്രിട്ടണ്‍ വിട്ടു പോയതിനു ശേഷം ബ്രെക്‌സിറ്റിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാമെന്ന യൂറോപ്യന്‍ യൂണിയന്റെ പരിഹാസ്യമാണ്. ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും കുറഞ്ഞസമയത്തിനുള്ളില്‍ മുഖംമിനുക്കാനുള്ള നടപടിയായി കരുതുന്നുവെന്നതിനാലാണ് ചിലര്‍ അന്ധമായി ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നത്. എന്നാല്‍ ഇരുകൂട്ടരും ഇപ്പോള്‍ ഭയക്കുന്നത്, കരാര്‍ അംഗീകരിക്കാന്‍ കഴിയാതിരുന്നാല്‍ അത് വാണിജ്യവിലക്കിനെ അപമാനിക്കുന്നതിനു തുല്യമാകുമെന്നാണ്. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ക്ക് വ്യാജ കരാറിലൂടെ തെരേസ മേയുടെ മുഖം രക്ഷിക്കാന്‍ ഒരു ബാധ്യതയുമില്ല.

വാണിജ്യ വിലക്കെന്ന സര്‍ക്കാരിന്റെ ആശയത്തിന് പാര്‍ലമെന്റിന്റെ ഭൂരിപക്ഷ പിന്തുണയുണ്ടെന്ന യൂറോപ്യന്‍ കമ്മിഷന്റെ ധാരണ തെറ്റാണെന്ന് പീപ്പിള്‍സ് വോട്ട് പ്രചാരകര്‍ സമര്‍ത്ഥിക്കുന്നു. ജനങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരുകയും രണ്ടാമത്തെ അഭിപ്രായ വോട്ടെടുപ്പിനായി പ്രതിപക്ഷം ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നിടുകയും ചെയ്തതോടെ വാണിജ്യവിലക്കില്‍ നിന്ന് പാര്‍ലമെന്റംഗങ്ങള്‍ പിന്നാക്കം മാറിയിരിക്കുകയാണ്. രണ്ടാമത്തെ ഹിതപരിശോധനയില്‍ വോട്ടെടുപ്പ് ശക്തമായിരിക്കുമെന്നും യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായത്തിനാകും മുന്‍തൂക്കമെന്നും അവര്‍ അവകാശപ്പെടുന്നു.

മൂല്യമോ വളര്‍ച്ചയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ അടങ്ങിയതാണ് ബ്രിട്ടീഷ് വിപണി. ഇക്കാലത്തെ വലിയ നിക്ഷേപചര്‍ച്ചകളെല്ലാം വളര്‍ച്ചയും മൂല്യവും തമ്മിലുള്ള സംഘര്‍ഷവുമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്നു.
കാലക്രമേണ വരുമാനം വളരുവാന്‍ സാധ്യതയുള്ള ഉയര്‍ന്ന നിലവാരമുള്ള കമ്പനികളില്‍ നിക്ഷേപം നടത്താനായിരിക്കും വളര്‍ച്ചാകാംക്ഷികളായ നിക്ഷേപകര്‍ ശ്രദ്ധിക്കുക. എന്നാല്‍ മറുവശത്ത്, മൂല്യത്തെ ആശ്രയിക്കുന്ന നിക്ഷേപകരാകട്ടെ, വിലകുറഞ്ഞതും വിപണികളല്ലാത്തതുമായ സ്റ്റോക്കുകളെയാകും പരിഗണിക്കുക.

സാമ്പത്തിക പ്രതിസന്ധിയുടെ തിക്തഫലം അനുഭവിച്ച നിരവധി നിക്ഷേപകര്‍ സുരക്ഷിതമായ നിക്ഷേപത്തിന് മുന്‍കൈയെടുത്തിരുന്നു. ആഗോളതലത്തിലുള്ള കമ്പോളങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സമാനമായിരിക്കുമ്പോഴും ബ്രിട്ടണ്‍ ഇതില്‍ നിന്നു മാറി നില്‍ക്കുന്നു. 2014, 2015 വര്‍ഷങ്ങളില്‍ മൂല്യാടിസ്ഥാനത്തിലുള്ള ഓഹരികള്‍ വളര്‍ച്ച കാണിക്കുന്നവയേക്കാള്‍ മോശം പ്രകടനമായിരുന്നു കാണിച്ചിരുന്നത്. എന്നാല്‍, 2016-നു ശേഷം ഈ പ്രവണതയില്‍ വലിയ മാറ്റം വന്നു. മൂല്യാടിസ്ഥാനത്തില്‍ പ്രകടനം നടത്തുന്ന ഓഹരികള്‍ ആഗോള പ്രവണതയ്ക്ക് അനുസൃതമായി അതിഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ തുടങ്ങി.

ബ്രിട്ടീഷ് നയതന്ത്രജ്ഞര്‍ ഇതിനിടെ യൂറോപ്യന്‍ യൂണിയനുമായി പോരിനു തയാറായതു ശ്രദ്ധേയമാണ്. ബ്രെക്‌സിറ്റിനു ശേഷം നിലവിലെ ബന്ധങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ തങ്ങളുടെ കൂടി താല്‍പര്യത്തിനു വിധേയമായിരിക്കുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി. ബ്രിട്ടീഷ് നിക്ഷേപകരെ ആശ്രയിച്ചു നില്‍ക്കുന്ന 7,000ത്തോളം യൂറോപ്യന്‍ യൂണിയന്‍ നിക്ഷേപ ഫണ്ടിന്റെ കാര്യത്തില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് അവര്‍ ഉദ്ദേശിച്ചത്. മിഷേല്‍ ബാര്‍ണിയറുടെ താത്വികനിലപാട് ബ്രിട്ടീഷ് സര്‍ക്കാരില്‍ അസ്വസ്ഥത പടര്‍ത്തുകയും യൂറോപ്യന്‍ യൂണിയന്റെ താത്പര്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പറയുന്നത് യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണത്തിലാകുമ്പോള്‍ ബ്രിട്ടീഷ് ബാങ്കുകള്‍ക്കും ഫണ്ട് മാനേജര്‍മാര്‍ക്കും മതിയായ ഉറപ്പുകള്‍ കിട്ടുന്നില്ലെന്നാണ്.

ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വാണിജ്യ ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും കുറഞ്ഞ കാലയളവിനുള്ളില്‍ വ്യാപാരസംബന്ധമായ തിരിച്ചടികള്‍ മനസിലാക്കിയ ഇരുവിഭാഗവും തീരുവ ചുമത്തുന്നതു സംബന്ധിച്ചു പങ്കാളിത്തം വേണമെന്ന് ആശിക്കുന്നു. എന്നാല്‍ ബ്രെക്‌സിറ്റ് അനുകൂലികളായ യാഥാസ്ഥിതികര്‍ ഈ ആശയത്തെ അതിശക്തമായി എതിര്‍ക്കുന്നു. ഈ എതിര്‍പ്പ് നിയമം പ്രാബല്യമാക്കുന്നതിനു വിഘാതമായിരിക്കുകയാണ്.

യൂറോപ്യന്‍ യൂണിയന്‍ വിരോധിയായ പാര്‍ലമെന്റംഗം ജേക്കബ് റീസ്‌മോഗ് ബ്രെക്‌സിറ്റാനന്തരമുണ്ടായേക്കാവുന്ന തൊഴിലവസര നഷ്ടങ്ങളെക്കുറിച്ചുള്ള പ്രൊജക്റ്റ് ഫയര്‍ മുന്നറിയിപ്പുകളെ നിശിതമായി വിമര്‍ശിച്ചിരുന്നു. പങ്കാളിത്ത മാതൃക സ്വീകരിച്ചാല്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതായി തോന്നുക പോലുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഉപയോഗിക്കപ്പെട്ട പദമാണ് പ്രൊജക്റ്റ് ഫയര്‍. യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആഗ്രഹിച്ചിരുന്നവര്‍ പരത്തിയിരുന്ന അകാരണഭയത്തെയും അശുഭാപ്തിവിശ്വാസത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത്.

അതേസമയം, യാഥാസ്ഥിതികരുടെ ടോറി പാര്‍ട്ടിയിലെ ഭൂരിപക്ഷം ബ്രെക്‌സിറ്റ് അനുകൂലികളായ സ്വന്തം കക്ഷിയിലെ ന്യൂനപക്ഷത്തിനെതിരേ നിലകൊള്ളുകയായിരുന്നു. പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നവരല്ലെന്നു പറഞ്ഞാണ് അവരെ തള്ളിക്കളഞ്ഞത്. എന്നാല്‍ മുന്‍ ആഭ്യന്തര സെക്രട്ടറി ആംബര്‍ റുഡ് ക്ലാര്‍ക്കിനെയാണു പിന്തുണച്ചത്. എല്ലാ അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയന്റെ ഭാഗമാണ്. ഇവര്‍ക്കിടയില്‍ ചരക്കുകൈമാറ്റത്തിന് ആഭ്യന്തരനികുതികളില്ല. യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു പ്രവേശനത്തിന് അംഗീകൃത പൊതുതീരുവ നിരക്കുകളാണുള്ളത്.

എല്ലാ അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയന്റെ ഭാഗമാണ്. ഇവര്‍ക്കിടയില്‍ ചരക്കുകൈമാറ്റത്തിന് ആഭ്യന്തരനികുതികളില്ല. യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു പ്രവേശനത്തിന് അംഗീകൃത പൊതുതീരുവ നിരക്കുകളാണുള്ളത്. എന്നാല്‍ ബ്രെക്‌സിറ്റ് നയം നടപ്പാക്കി കഴിഞ്ഞാല്‍, ബ്രിട്ടണ്‍ നിശ്ചയിച്ച നിരക്കുകളേക്കാള്‍ താഴെയാണെങ്കില്‍, സ്ഥാപനങ്ങള്‍ക്കു കൂടുതലായി വരുന്ന തീരുവകള്‍ തിരിച്ചടയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യേണ്ടി വരും. സാങ്കേതികവിദ്യയും നൂതന പരിശോധനയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു ബദല്‍ നിര്‍ദേശം കൂടി അതിര്‍ത്തികടന്നുള്ള വാണിജ്യതര്‍ക്കങ്ങള്‍ ഒഴിവാക്കാനായി ആവശ്യമായി വരും. 2019-ല്‍ ബ്രെക്‌സിറ്റിനൊപ്പം കസ്റ്റംസ് യൂണിയന്‍ അംഗത്വവും ഉപേക്ഷിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉചിതമായ വെച്ചുമാറല്‍ ആണ് പരമപ്രധാനം.

ബ്രെക്‌സിറ്റിന് ശേഷം നിയന്ത്രണങ്ങള്‍ വിച്ഛേദിക്കപ്പെടുന്നതോടെ സാമ്പത്തിക മേഖലയുടെ ഭാഗമായി പ്രവര്‍ത്തനം തുടരാന്‍ കഴിയുമോ എന്നും, ഇക്കാര്യത്തില്‍ ഇരുവിഭാഗത്തിനും തുല്യപ്രാധാന്യം കിട്ടണമെന്നും ബ്രിട്ടണ്‍ വാദിക്കുന്നു. നിലവിലെ യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരം 30 ദിവസത്തിനകം തുല്യതപ്രഖ്യാപന നോട്ടീസ് നല്‍കാനാകും. ഇതിനെ യൂറോപ്യന്‍ യൂണിയന്‍ എതിര്‍ക്കുകയും സാമ്പത്തിക സേവനങ്ങള്‍ക്ക് സവിശേഷ കരാര്‍ വാഗ്ദാനം ചെയ്യില്ലെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നു. യുഎസ് സാമ്പത്തിക സേവന ദാതാക്കള്‍ക്ക് രാജ്യത്തു പ്രവര്‍ത്തിക്കാമെന്നും അവര്‍ നിര്‍ദേശിക്കുന്നു. ഇതു സംബന്ധിച്ച അവതരണവേളയില്‍ ഇരുപക്ഷവും വ്യാപാരതടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

ബ്രെക്‌സിറ്റ് ധവളപത്രത്തില്‍ പറയുന്ന അംഗരാജ്യങ്ങള്‍ക്കെതിരേ ബ്രിട്ടന്റെ നിലപാട് സംബന്ധിച്ച് ബര്‍ണിയര്‍ ദുര്‍വ്യാഖ്യാനം നടത്തിയെന്ന പരാതിയും ഉയര്‍ന്നു. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട്, യൂറോപ്യന്‍ യൂണിയന്റെ അധികാരത്തെ തങ്ങളുടെ സ്വന്തം നിയമങ്ങള്‍ക്ക് മേല്‍ പരിമിതപ്പെടുത്തും എന്ന നിര്‍ദ്ദേശം ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ രോഷാകുലരാക്കി. ബ്രിട്ടീഷ് പാര്‍ലമെന്റും യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളും തന്താങ്ങളുടെ നിയമനിര്‍മ്മാണത്തിനുള്ള അവകാശം നിലനിര്‍ത്തുമെന്ന് ധവളപത്രത്തില്‍ ആവര്‍ത്തിച്ച് ഊന്നിപ്പറയുന്നുണ്ട്. ധവളപത്രത്തിലെ കാര്യങ്ങള്‍ തികച്ചും അപ്രായോഗികമാണെന്നാണ് ഒരു യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

 

Comments

comments

Categories: Business & Economy
Tags: Brexit