സൂര്യനെ തൊടാന്‍ നാസ ഒരുങ്ങി; പാര്‍ക്കര്‍ സോളാര്‍ പ്രോബ് ദൗത്യം അടുത്തയാഴ്ച

സൂര്യനെ തൊടാന്‍ നാസ ഒരുങ്ങി; പാര്‍ക്കര്‍ സോളാര്‍ പ്രോബ് ദൗത്യം അടുത്തയാഴ്ച

ന്യൂയോര്‍ക്ക്: ചന്ദ്രനും ചൊവ്വയ്ക്കും പിന്നാലെ സൂര്യനെയും തൊടാന്‍ തയ്യാറായിരിക്കുകയാണ് അമേരിക്കയിലെ ബഹിരാകാശനിലയമായ നാസ. മനുഷ്യചരിത്രത്തില്‍ ആദ്യമായാണ് സൂര്യന്റെ അടുത്തെത്താനുള്ള ദൗത്യത്തിന് തുടക്കമിടുന്നത്. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് പ്ലസ് എന്ന ബഹിരാകാശ വാഹന വിക്ഷേപണ ദൗത്യത്തിന് അടുത്തയാഴ്ച തുടക്കമാകുമെന്നാണ് യുഎസ് സ്‌പേസ് ഏജന്‍സി നല്‍കുന്ന സൂചന.

ഒരു കാറിന്റെ വലിപ്പത്തിലുള്ള ബഹിരാകാശവാഹനം വിക്ഷേപിച്ച ഉടന്‍ തന്നെ സൂര്യന്റെ അന്തരീക്ഷത്തിലേക്ക് നേരിട്ട് സഞ്ചരിക്കും. ഉപരിതലത്തില്‍ നിന്നും നാല് മില്യണ്‍ മൈല്‍ അകലത്തിലാണ് ബഹിരാകാശപേടകം യാത്ര ചെയ്യുക. മറ്റൊരു സ്‌പേസ്‌ക്രാഫ്റ്റ് അടുക്കുന്നതിനും ഏഴ് മടങ്ങ് അടുത്തായിരിക്കും പേടകം. നൂതനമായ തെര്‍മല്‍ പ്രൊട്ടക്ഷന്‍ സിസ്റ്റമാണ് പേടകത്തിന്റെ സവിശേഷത.

ഓഗസ്റ്റ് 11 ന് വിക്ഷേപിക്കാനാണ് നാസ പദ്ധതിയിടുന്നത്. സൂര്യന്റെ പുറം പ്രതലത്തിലൂടെ സഞ്ചരിക്കുന്ന പേടകം സൂര്യനെയും സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറത്തുള്ള കൊറോണയെയും കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് നാസ. വിക്ഷേപണത്തിനായി ജൂലൈ 30 ന് കോപ് കാനവെറല്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ വിക്ഷേപണത്തറയിലേക്ക് പേടകത്തെ മാറ്റി.

സൂര്യന്റെ അന്തരീക്ഷത്തേക്കാള്‍ നൂറുകണക്കിന് ഇരട്ടി ചൂട് കൂടുതലാണ് കൊറോണയില്‍. അഞ്ച് ലക്ഷം ഡിഗ്രി സെഷ്യല്‍സോ അതില്‍ കൂടുതലോ ആണ് കൊറോണയിലെ താപനില. ബഹിരാകാശ വാഹനത്തിന് 1400 ഡിഗ്രി സെഷ്യല്‍സ് വരെ താപനിലയെ അഭിമുഖീകരിക്കാന്‍ കഴിയുക എന്നതാണ് ദൗത്യത്തിലെ പ്രധാന വെല്ലുവിളി.

 

Comments

comments

Categories: FK News, Slider, World
Tags: nasa, sun