സ്റ്റാര്‍ബക്‌സ് ആലിബാബയുമായി കൈകോര്‍ക്കുന്നു

സ്റ്റാര്‍ബക്‌സ് ആലിബാബയുമായി കൈകോര്‍ക്കുന്നു

 

ഷാന്‍ഹായ്: ചൈനീസ് വിപണിയിലെ കോഫീ ബിസിനസിനായി യുഎസ് കോഫീ ശൃംഖലയായ സ്റ്റാര്‍ബക്‌സ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബയുമായി കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ആലിബാബയുടെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ ഇലെ ഡോട്ട് മിയിലും ആലിബാബയുടെ ഗ്രോസറി സ്‌റ്റോറായ ഡെലിവറി കിച്ചണിലും സ്റ്റാര്‍ബക്‌സ് കോഫിയും ഉല്‍പ്പന്നങ്ങളും ലഭ്യമാകും.

ആലിബാബയുമായുള്ള പങ്കാളിത്തം ചൈനീസ് ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊപ്പം ഉയരാനുള്ള കമ്പനിയുടെ ശ്രമങ്ങളില്‍ നാഴികകല്ലാകുമെന്നും ആധുനിക റീട്ടെയ്ല്‍ ബിസിനസിനെ ഇത് പുനര്‍നിര്‍മിക്കുമെന്നും സ്റ്റാര്‍ബക്‌സ് കോഫീ കമ്പനി സിഇഒയും പ്രസിഡന്റുമായ കെവിന്‍ ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. 45,000 ലധികം പങ്കാളികളുള്ള ചൈനീസ് വിപണിയില്‍ സ്റ്റാര്‍ബക്‌സ് മറ്റേതു വിപണിയേക്കാള്‍ വേഗത്തില്‍ ഇന്നൊവേഷനുകള്‍ നടത്തുകയും വളര്‍ച്ച പ്രാപിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനീസ് തലസ്ഥാനമായ ബീജിംഗ്, ഷാന്‍ഹായ് എന്നിവിടങ്ങളിലെ 150 ഓളം ഔട്ട്‌ലെറ്റുകള്‍ വഴി ഈ സെപ്റ്റംബര്‍ മാസം മുതല്‍ സ്റ്റാര്‍ബക്‌സ് ഉല്‍പ്പന്നങ്ങളുടെ ഡെലിവറി ആരംഭിക്കുന്നതാണ്. ഈ വര്‍ഷം അവസാനത്തോടെ 30 ചൈനീസ് നഗരങ്ങളിലായി 2,000 ഔട്ട്‌ലെറ്റുകളിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് ആലിബാബ പേമെന്റ് പ്ലാറ്റ്‌ഫോമായ അലിപേ വഴി എല്ലാ സേവനങ്ങള്‍ക്കും പേമെന്റ് നടത്താന്‍ സൗകര്യമുണ്ടായിരിക്കും.

Comments

comments

Categories: Business & Economy
Tags: Alibaba