ആര്‍. ശ്രീനിവാസന്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആയി ചുമതലയേറ്റു

ആര്‍. ശ്രീനിവാസന്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആയി ചുമതലയേറ്റു

തിരുവനന്തപുരം: നബാര്‍ഡ് കേരള മേഖല ഓഫീസിന്റെ (ലക്ഷദ്വീപ് ഉള്‍പ്പെടെ) ചീഫ് ജനറല്‍ മാനേജരായി ആര്‍. ശ്രീനിവാസന്‍ ചുമതലയേറ്റു. നബാര്‍ഡിന്റെ മുംബൈയിലെ ഹെഡ് ഓഫീസിലും അസം, തമിഴ്‌നാട് മേഖലാ ഓഫീസുകളിലും വിവിധ പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മംഗലൂരുവിലെ ബാങ്കേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റിലെ ഫാക്കല്‍റ്റി അംഗം കൂടിയാണ്.

കോമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും, ഫിനാന്‍സില്‍ എം.ബി.എ. യും ഉള്ള ശ്രീനിവാസന്‍ മൈക്രോ ഫിനാന്‍സ്, റിസ്‌ക്ക് മാനേജ്‌മെന്റ്, ട്രഷറി ആന്റ് ഇന്‍വെസ്റ്റ് മാനേജ്‌മെന്റ്, സഹകരണ ബാങ്കുകളിലെയും മേഖലാ ഗ്രാമീണ മേഖലകളുടെയും വികസനം തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട്.

 

Comments

comments

Categories: FK News
Tags: chairman, NABARD