സഞ്ചാരികളെ ആകര്‍ഷിച്ച് വിയറ്റ്‌നാമിലെ ഗോള്‍ഡന്‍ ബ്രിഡ്ജ്

സഞ്ചാരികളെ ആകര്‍ഷിച്ച് വിയറ്റ്‌നാമിലെ ഗോള്‍ഡന്‍ ബ്രിഡ്ജ്

മരക്കൂട്ടത്തിനിടയിലൂടെ കടന്നുവരുന്ന രണ്ട് ഭീമാകരമായ കൈകള്‍. കൈകള്‍ താങ്ങിനിര്‍ത്തുന്ന ഒരു പാലം. പാലത്തില്‍ നിന്നാല്‍ ഇരുവശവും സുന്ദരമായ കാഴ്ചകള്‍…. വിയറ്റ്‌നാമിലെ ഡനാംഗില്‍ ബാ നാ കുന്നുകളിലായി നിര്‍മിച്ചിരിക്കുന്ന ഗോള്‍ഡന്‍ ബ്രിഡ്ജ് സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. സമൂഹമാധ്യമങ്ങളിലും ഗോള്‍ഡന്‍ ബ്രിഡ്ജിന്റെ ചിത്രം വൈറലായിരിക്കുകയാണ്.

ജൂണ്‍ മാസത്തിലാണ് ഗോള്‍ഡന്‍ ബ്രിഡ്ജ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. അന്നുമുതല്‍ നിരവധി പേരാണ് പാലം കാണാനും അവിടെ നിന്ന് സെല്‍ഫിയെടുക്കാനും ഫോട്ടോയെടുക്കാനും എത്തുന്നത്. ദിനംപ്രതി തിരക്ക് അഭൂതപൂര്‍വമായി വര്‍ധിച്ചുവരികയാണെന്ന് അധികൃതര്‍ പറയുന്നു.

പാലം നിര്‍മിക്കുമ്പോള്‍ ഡിസൈനര്‍ ഒരിക്കലും ഇത് ഇത്ര ഹിറ്റാകുമെന്ന് കരുതിയില്ല. പ്രധാന ഡിസൈനറും ടിഎ ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍ വു വിയറ്റ് ആന്‍ പറയുന്നു. ലോകം മുഴുവന്‍ തങ്ങളുടെ കലാശില്‍പ്പം അസ്വദിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

150 മീറ്റര്‍ ദൂരമാണ് പാലത്തിന്. ഇവിടെ ഫ്രഞ്ച് കോളോണിയല്‍ കാലത്ത് 1919 ല്‍ ഹില്‍ സ്‌റ്റേഷന്‍ നിര്‍മിച്ചിരുന്നു. സണ്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ബാ നാ ഹില്‍ പദ്ധതി പൂര്‍ത്തിയാക്കിയത്. വിയറ്റ്‌നാമില്‍ തന്നെ നിരവധി പദ്ധതികള്‍ സണ്‍ ഗ്രൂപ്പ് നടപ്പിലാക്കിയിട്ടുണ്ട്.

 

Comments

comments

Categories: FK News, World