മൊബീസ്റ്റാര്‍ ഇന്ത്യയില്‍ 5 ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി

മൊബീസ്റ്റാര്‍ ഇന്ത്യയില്‍ 5 ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി: വിയറ്റ്‌നാം ആസ്ഥാനമായ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ മൊബീമൊബീസ്റ്റാര്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ അഞ്ചു ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. സെല്‍ഫിക്ക് പ്രാധാന്യം നല്‍കി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എക്‌സ്1 ഡുവല്‍, ഇ1 സെല്‍ഫി, സി1 ലൈറ്റ്, സി1, സി2 എന്നിവയാണ് പുതിയതായി വിപണിയിലെത്തിയത്.

2.75ഡി കര്‍വ്ഡ് സ്ട്രീനും 13 എംപി പിന്‍കാമറയുമുള്ള എക്‌സ്1 ഡുവല്‍, ഇ1 സെല്‍ഫി ഫോണുകള്‍ക്ക് 3 ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയും 3000 എംഎഎച്ച് ബാറ്ററി ശേഷിയാണുള്ളത്. യഥാക്രമം 10,500 രൂപയും 8,400 രൂപയുമാണ് ഇവയുടെ വില. സി1 ലൈറ്റ് 4,340 രൂപയ്ക്കും സി1 5,400 രൂപയ്ക്കും സി2 6,300 രൂപയ്ക്കും ലഭ്യമാണ്. അഞ്ചു ഫോണുകളിലും ഏഴാം തലത്തിലെ ഫേസ് ബ്യൂട്ടി മോഡും നവീകരിച്ച ഫോട്ടോ പ്രോസസിംഗ് അല്‍ഗോരിതവുമുണ്ട്. ഉപഭോക്താക്കള്‍ക്ക് രാജ്യത്തെ റീട്ടെയ്ല്‍ സ്‌റ്റോറുകളിലും ഫോണുകള്‍ ഇപ്പോള്‍ സ്വന്തമാക്കാവുന്നതാണ്.

സെല്‍ഫിക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയുടെ അവതരണം ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ അഞ്ചു മുന്‍നിര കമ്പനികളിലൊന്നാകാനുള്ള മൊബീമൊബീസ്റ്റാര്‍ പദ്ധതിയുടെ ഭാഗമാണെന്ന് സഹസ്ഥാപകനും ഇന്ത്യ, ഗ്ലോബല്‍ സിഇഒയുമായ കാള്‍ നഗോ പറഞ്ഞു. ഈ ലക്ഷ്യം നേടുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ ശൃംഖല വികസിപ്പിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ മേയില്‍ എക്‌സ്‌ക്യൂ ഡുവല്‍, സിക്യൂ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് മൊബീസ്റ്റാര്‍ ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെക്കുന്നത്.

 

Comments

comments

Categories: Tech
Tags: Mobistar