60,000 തൊഴിലവസരങ്ങളുമായി ഇന്ത്യന്‍ റെയില്‍വെ

60,000 തൊഴിലവസരങ്ങളുമായി ഇന്ത്യന്‍ റെയില്‍വെ

ന്യൂഡെല്‍ഹി: അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ റെയില്‍വെ. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, സാങ്കേതിവിദഗ്ധര്‍ എന്നീ തസ്തികകളിലേക്കുള്ള നിയമനം വര്‍ധിപ്പിച്ചു. 26,502 മുതല്‍ 60,000 വരെ തസ്തികകളാണ് റെയില്‍വെ വര്‍ധിപ്പിച്ചത്.

ഈ സാമ്പത്തികവര്‍ഷത്തില്‍ റെയില്‍വെ റിക്രൂട്ട്‌മെന്റിലൂടെ നിരവധി തസ്തികകളിലേക്ക് ഒരു ലക്ഷം ഉദ്യോഗാര്‍ത്ഥികളെയാണ് നിയമിക്കാന്‍ റെയില്‍വെ തീരുമാനിച്ചിരിക്കുന്നത്. തസ്തികകളിലേക്കുള്ള പ്രവേശനപരീക്ഷാ ഫലം ഉടന്‍ നടത്തുമെന്ന് റെയില്‍വെ അറിയിച്ചു.

18,000 രൂപയാണ് റെയില്‍വെ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ വേതനം. 60,000 രൂപ കൂടിയ വേതനവും റെയില്‍വെ വകുപ്പ് ഓഫര്‍ ചെയ്യുന്നത്. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയുള്‍പ്പടെയുള്ള ടെസ്റ്റുകള്‍ ഉണ്ടാകും. ഇത് സംബന്ധിച്ച് റെയില്‍വെ വിഞ്ജാപനം ഇറക്കി.

 

Comments

comments

Categories: FK News