ജമ്മു കശ്മീരില്‍ ആദ്യ വ്യാപാരനയത്തിന് സര്‍ക്കാര്‍ അംഗീകാരം

ജമ്മു കശ്മീരില്‍ ആദ്യ വ്യാപാരനയത്തിന് സര്‍ക്കാര്‍ അംഗീകാരം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ആദ്യത്തെ വ്യാപാര നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യ വ്യാപാര കയറ്റുമതി നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു.

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ എന്‍എന്‍ വോറയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍( സാക്ക്) യോഗത്തിലാണ് തീരുമാനം. ട്രേഡ് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് പോളിസി, 2018-28 എന്ന പേരിലുള്ള നയം കശ്മീരിനെ മറ്റ് വന്‍കിട വിപണികളുമായുള്ള മത്സരത്തിന് ശക്തിപകരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.

ജമ്മുകശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്നുപറയുന്നത് കൃഷിയാണ്. ഇതില്‍ നിന്നും വിപണന മേഖലയിലെ ശക്തമായ കേന്ദ്രമാക്കി മാറ്റുകയെന്നതാണ് പുതിയ വ്യാപാര നയം കൊണ്ട് ലക്ഷ്യമിടുന്നത്.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വ്യാപാര സംവിധാനങ്ങളിലൂടെ അഞ്ച് മടങ്ങ് വര്‍ധനവ്, റെഗുലേറ്ററില്‍ നിന്നും ഫെസിലിറ്റേറ്റര്‍ എന്ന മാറ്റം, പ്രകടനം കാഴ്ചവെക്കുന്നവരില്‍ നിന്നും കഴിവുള്ളവരിലേക്കുള്ള മാറ്റം, ഇടനിലക്കാരനില്‍ നിന്നുള്ള പരിവര്‍ത്തനം, കൂടാതെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി വ്യാപാരത്തില്‍ വിദ്യാസമ്പന്നരും വിദഗ്ധരുമായ യുവാക്കള്‍ക്ക് തൊഴിലവസരം തുടങ്ങിയവയാണ് നയത്തിലെ ഉദ്ദേശലക്ഷ്യങ്ങള്‍.

സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപത്തിന് ആകര്‍ഷിക്കുക, പ്രോത്സാഹിപ്പിക്കുക, നിക്ഷേപങ്ങള്‍ സുഗമമാക്കുക, ശക്തവും ഊര്‍ജസ്വലവുമായ വ്യവസായ അന്തരീക്ഷം കെട്ടിപ്പടുക്കുക എന്നിവയും നയത്തില്‍ ഉള്‍പ്പെടുന്നു.

 

 

Comments

comments

Related Articles