സത്യപ്രതിജ്ഞ; വിദേശനേതാക്കളെയും സെലിബ്രിറ്റികളെയും ക്ഷണിക്കുന്നില്ലെന്ന് ഇമ്രാന്‍ഖാന്‍

സത്യപ്രതിജ്ഞ; വിദേശനേതാക്കളെയും സെലിബ്രിറ്റികളെയും ക്ഷണിക്കുന്നില്ലെന്ന് ഇമ്രാന്‍ഖാന്‍

ഇസ്ലമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിദേശനേതാക്കളെയും സെലിബ്രിറ്റികളെയും ക്ഷണിക്കുന്നില്ലെന്ന് വാര്‍ത്ത. സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വളരെ കുറച്ചുപേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങായി മാറ്റാനാണ് ഇമ്രാന്‍ഖാന്‍ താത്പര്യപ്പെടുന്നതെന്ന് അദ്ദേഹത്തിനടുത്ത വൃത്തങ്ങള്‍ പറയുന്നു. നേരത്തെ, ചടങ്ങിലേക്ക് നിരവധി നേതാക്കളെയും സിനിമാതാരങ്ങളെയും ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ന് ആ തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍.

ഇന്ത്യയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി, ബോളിവുഡ് താരമായ അമീര്‍ഖാന്‍, ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, നവ്‌ജ്യോത് സിംഗ് സിദ്ധു എന്നിവരുള്‍പ്പടെ വിദേശ നേതാക്കളെയും താരങ്ങളെയും ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആഡംബര ചടങ്ങിനു പകരം ലളിതമായ ചടങ്ങ് സംഘടിപ്പിക്കാനാണ് ഇമ്രാന്‍ഖാന്റെ തീരുമാനമെന്ന് പാക്കിസ്ഥാന്‍ പത്രം ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക്കിസ്ഥാന്‍ പ്രസിഡന്റ് ഹൗസില്‍( ഐവാന്‍-ഇ- സാദിര്‍) വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ ഇമ്രാന്‍ഖാന്റെ ബന്ധുക്കളും സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമുള്‍പ്പടെ പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ മാത്രമായിരിക്കും പങ്കെടുക്കുക.

Comments

comments

Categories: FK News, Politics, World