ചൈനയിലേക്ക് ഗൂഗിളിന്റെ ‘റീഎന്‍ട്രി’; സെന്‍സേര്‍ഡ് സെര്‍ച്ച് എന്‍ജിന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

ചൈനയിലേക്ക് ഗൂഗിളിന്റെ ‘റീഎന്‍ട്രി’; സെന്‍സേര്‍ഡ് സെര്‍ച്ച് എന്‍ജിന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

 

 

ബീയ്ജിംഗ്: ടെക് ഭീമനായ ഗൂഗിള്‍ ചൈനയിലേക്ക് വീണ്ടും രംഗപ്രവേശനം ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ സെന്‍സര്‍ഷിപ്പ് നയങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഗൂഗിള്‍ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചൈനയില്‍ നിന്നും പിന്‍വലിച്ചത്. എന്നാല്‍ ഇപ്പോള്‍ ചൈനയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറായിരിക്കുകയാണ് ഗൂഗിള്‍.

സെന്‍സര്‍ഷിപ്പ് നയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച് എന്‍ജിന്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഗൂഗിള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചൈനീസ് സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചായിരിക്കും ഗൂഗിളിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍. ഇതിനായി ഡ്രാഗണ്‍ ഫ്‌ളൈ എന്ന കോഡ് പേരില്‍ സെര്‍ച്ച് എന്‍ജിന്‍ വികസിപ്പിക്കുകയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്താ വെബ്‌സൈറ്റായ ദ ഇന്റര്‍സെപ്റ്റ് ആണ് ഡ്രാഗണ്‍ ഫ്‌ളൈ സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ചില വിഷയങ്ങള്‍ അരിച്ചെടുത്ത്(ഫില്‍ട്ടര്‍ ചെയ്ത്) ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിനായിരിക്കും ഗൂഗിള്‍ ആദ്യം ശ്രമിക്കുക. ജനാധിപത്യം, മതം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് തടയാന്‍ കഴിയുന്ന തരത്തിലുള്ള സെര്‍ച്ച് എന്‍ജിനാണ് രൂപകല്‍പ്പന ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ചൈനയുടെ ഓവര്‍ സെന്‍സര്‍ഷിപ്പിന് കീഴടങ്ങി വിപണി പിടിച്ചെടുക്കാനുള്ള ഗൂഗിളിന്റെ നീക്കത്തിനെതിരെ അംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തുവന്നു. ചൈനയിലേക്ക് ഗൂഗിള്‍ മടങ്ങിപ്പോകില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗൂഗിളിനു പുറമെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ന്യൂയോര്‍ക്ക് ടൈംസ് വെബ്‌സൈറ്റ് തുടങ്ങിയവയ്ക്കും ചൈനയില്‍ വിലക്കുണ്ട്.

 

Comments

comments

Categories: FK News, Slider, Tech, Top Stories
Tags: China, Google

Related Articles