ഡിടിഡിസി വിപുലീകരണത്തിനൊരുങ്ങുന്നു; സാങ്കേതികവിദ്യയിലെ വികസനം ലക്ഷ്യം

ഡിടിഡിസി വിപുലീകരണത്തിനൊരുങ്ങുന്നു; സാങ്കേതികവിദ്യയിലെ വികസനം ലക്ഷ്യം

ന്യൂഡെല്‍ഹി: ലോജിസ്റ്റിക്‌സ് കമ്പനിയായ ഡിടിഡിസി അതിന്റെ സൗകര്യങ്ങളും സേവനങ്ങളും വര്‍ധിപ്പിക്കുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനങ്ങളുടെ വിപൂലീകരണത്തിനാണ് ഡിടിഡിസിയുടെ നീക്കം. ഇതിനായി ഈ സാമ്പത്തികവര്‍ഷത്തില്‍ 15 മില്യണ്‍ ഡോളര്‍( ഏകദേശ 102.5 കോടി) മൂലധനം സമാഹരിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ടെന്ന് കമ്പനിയുടെ എംഡി അഭിഷേക് ചക്രവര്‍ത്തി അറിയിച്ചു.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നേരത്തെ 25 ശതമാനം ലഭാവും, 15 ശതമാനം വരുമാനവും ലക്ഷ്യമിട്ടിരുന്നു. 2020 ഓടെ പ്രാരംഭ പൊതുപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാണ് കമ്പനിയുടെ പദ്ധതി.

ഡോര്‍ ടു ഡോര്‍ കാര്‍ഗോ സേവനങ്ങള്‍ക്കുമപ്പുറം ഉപഭോക്താക്കളുടെ ഇടയില്‍ കൂടുതല്‍ മികച്ച ബന്ധമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്ത രീതിയായിരിക്കില്ല ഇപ്പോള്‍ ഉണ്ടാകാന്‍ പോകുന്നത്. മൂലധന ചെലവിന്റെ മൂന്നിലൊന്ന് ഭാഗം സാങ്കേതികവിദ്യയുടെ ഉപയോഗത്തിനും ഡിവൈസുകള്‍ കൂടുതലായി ഉപയോഗിക്കുന്നതിനുമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെല്ലായിടത്തും 11,000 പിന്‍കോഡുകളിലായി വ്യാപിച്ചു കിടക്കുന്ന ഡിടിഡിസി എന്ന നെറ്റ്‌വര്‍ക്കിംഗ് സേവനം ക്ലൗഡ് സൊല്യൂഷനുകളില്‍ നിക്ഷേപിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2020 ആകുമ്പോഴേക്കും കമ്പനിയുടെ എല്ലാ പ്രവര്‍ത്തന മേഖലകളിലും കമ്പ്യൂട്ടറുകള്‍ക്ക് പകരം യന്ത്രങ്ങളായിരിക്കും കൈകാര്യം ചെയ്യുകയെന്നും ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.

 

 

 

 

Comments

comments

Tags: DTDC, expansion