സങ്കരയിനത്തില്‍പ്പെട്ട അപൂര്‍വ ജീവിയെ ഹവായ് തീരത്ത് കണ്ടെത്തി

സങ്കരയിനത്തില്‍പ്പെട്ട അപൂര്‍വ ജീവിയെ ഹവായ് തീരത്ത് കണ്ടെത്തി

വാഷിംഗ്ടണ്‍: ഹവായിലെ കെവായ് ദ്വീപിന്റെ തീരപ്രദേശത്ത് ഡോള്‍ഫിന്‍-തിമിംഗല വര്‍ഗത്തിലുണ്ടായ സങ്കരയിനത്തെ കാസ്‌കേഡിയ റിസര്‍ച്ച് കളക്റ്റീവിലെ (സിആര്‍സി) ശാസ്ത്രജ്ഞര്‍ കണ്ടെത്തി. യുഎസ് നാവികസേനയുടെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സമുദ്ര സസ്തനി നിരീക്ഷണ പദ്ധതിയാണു സിആര്‍സി. ഇവര്‍ 2017 ഓഗസ്റ്റില്‍ നടത്തിയ നിരീക്ഷണത്തിനിടെയാണ് ആദ്യമായി അപൂര്‍വയിനത്തില്‍പ്പെട്ട സങ്കരയിനത്തെ കണ്ടെത്തിയത്. സങ്കരയിനത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ അതിന്റെ ബയോപ്‌സി സാംപിള്‍ ശേഖരിക്കുകയുണ്ടായി. തുടര്‍ന്നു ജനിതകശാസ്ത്രത്തെ കുറിച്ചും പഠിച്ചു. അങ്ങനെയാണു ഡോള്‍ഫിന്‍-തിമിംഗല വര്‍ഗത്തിലുണ്ടായ സങ്കരയിനമാണെന്നു തിരിച്ചറിഞ്ഞത്. ഇതിന്റെ പിതാവ് പരുപരുത്ത പല്ലുകളുള്ള ഡോള്‍ഫിനാണെന്നും, അമ്മ തണ്ണിമത്തന്റെ രൂപത്തില്‍ തലയുള്ള തിമിംഗലമാണെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. തിമിംഗല വര്‍ഗത്തില്‍പ്പെട്ട സങ്കരയിനങ്ങളെയും ഡോള്‍ഫിന്‍ വര്‍ഗത്തില്‍പ്പെട്ട സങ്കരയിനങ്ങളെയും കണ്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് ഈ രണ്ട് വര്‍ഗത്തിലുണ്ടായ സങ്കരയിനത്തെ കാണുന്നതെന്നു പദ്ധതിയുടെ മേധാവി റോബിന്‍ ബെയ്ഡ് പറഞ്ഞു. ഈ അപൂര്‍വയിനത്തെ കുറിച്ചു വിശദമായി പഠിക്കാന്‍ ഗവേഷകര്‍ വീണ്ടും ഹവായിയിലേക്ക് തിരിക്കുകയാണ്.

Comments

comments

Categories: FK News
Tags: Haway