ഏറ്റവും കൂടുതല്‍ വ്യാജ ടെക്‌നിക്കല്‍ കോളേജുകള്‍ ഡെല്‍ഹിയില്‍

ഏറ്റവും കൂടുതല്‍ വ്യാജ ടെക്‌നിക്കല്‍ കോളേജുകള്‍ ഡെല്‍ഹിയില്‍

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ വ്യാജ ടെക്‌നിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്. എഞ്ചിനിയറിംഗ് ഉള്‍പ്പടെ നിരവധി ടെക്‌നിക്കല്‍ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരം വ്യാജ കോളേജുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എഐസിടിഇയുടെ( ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍) അംഗീകാരം ലഭിക്കാത്ത ടെക്‌നിക്കല്‍ കോഴ്‌സുകളാണ് ഈ കൊളേജുകള്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം 277 വ്യാജ കോളേജുകളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സര്‍ക്കാര്‍ കണ്ടെത്തിയത്. ഇതില്‍ 66 എണ്ണം ഡെല്‍ഹിയിലാണെന്ന് എച്ച്ആര്‍ഡി സഹമന്ത്രി സത്യപാല്‍ സിംഗ് പറഞ്ഞു. തെലങ്കാന(35)യാണ് രണ്ടാം സ്ഥാനത്ത്. 27 വ്യാജ കോളേജുകള്‍ പ്രവര്‍ത്തിക്കുന്ന പശ്ചിമബംഗാളാണ് മൂന്നാം സ്ഥാനത്ത്.

ഇത്തരത്തില്‍ വ്യാജമായി പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ എഐസിടിയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കൗണ്‍സില്‍ അംഗീകാരം നല്‍കാത്ത കൊളേജുകളാണ് ഇവയെന്ന് എഐസിടി ചെയര്‍പേഴ്‌സണ്‍ അനില്‍ സഹസ്രബുദ്ധെ പറഞ്ഞു. ഡിപ്ലോമ, ഡിഗ്രി, പിജി കോഴ്‌സുകള്‍ ഓഫര്‍ ചെയ്യുന്ന വ്യാജ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുഠം ഭാവി അനിശ്ചിതത്തിലാകും. ഈ കോഴ്‌സുകള്‍ക്ക് മൂല്യമുണ്ടാകില്ലെന്ന കാരണത്താല്‍ നിരവധി വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം പോലും മുടങ്ങാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Education, FK News, Slider