ആധാര്‍ കാര്‍ഡിലെ വിലാസം അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി രേഖകള്‍ വേണ്ട

ആധാര്‍ കാര്‍ഡിലെ വിലാസം അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി രേഖകള്‍ വേണ്ട

ന്യൂഡെല്‍ഹി: ആധാര്‍ കാര്‍ഡിലെ വിലാസം മാറ്റാന്‍ ഇനി രേഖകള്‍ അത്യാവശ്യമില്ല. നിലവില്‍ ആധാറിലെ വിലാസം മാറ്റാനായി അത് തെളിയിക്കാനുള്ള നിശ്ചിത രേഖകള്‍ നല്‍കേണ്ടതുണ്ട്. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, ബാങ്ക് പാസ്ബുക്ക് തുടങ്ങിവയിലേതെങ്കിലും രേഖ തെളിവായി കാണിച്ചെങ്കില്‍ മാത്രമേ വിലാസം അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ.

എന്നാല്‍ രഹസ്യപിന്‍കോഡ് ഉപയോഗിച്ച് വിലാസം മാറാന്‍ സാധിക്കുന്ന തരത്തില്‍ സംവിധാനം രൂപപ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ഇത് 2019 ഏപ്രില്‍ മുതലായിരിക്കും ആരംഭിക്കുക എന്നാണ് സൂചന.

നിശ്ചിത രേഖയില്ലാത്തവര്‍ക്ക് വിലാസം മാറ്റാനായി അപേക്ഷിക്കുമ്പോള്‍ ഒരു രഹസ്യപിന്‍ ലഭിക്കും. ഈ പിന്‍കോഡ് ഉപയോഗിച്ച് ഓണ്‍ലൈനിലൂടെ വിലാസം അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും.

വിവിധയിടങ്ങളിലേക്ക് ജോലിയുടെ ഭാഗമായി മാറിത്താമസിക്കുന്നവര്‍ക്ക് വിലാസം അപ്‌ഡേറ്റ് ചെയ്യാനുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിന് പരിഹാരമായാണ് പിന്‍കോഡ് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.

 

Comments

comments

Categories: Current Affairs, FK News

Related Articles