ഓണ്‍ലൈന്‍ പണമിടപാട്; വാട്‌സ്ആപ്പ് ഇന്ത്യയില്‍ ഓഫീസ് തുറക്കും

ഓണ്‍ലൈന്‍ പണമിടപാട്; വാട്‌സ്ആപ്പ് ഇന്ത്യയില്‍ ഓഫീസ് തുറക്കും

 

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം തുടങ്ങുന്നതിനു മുമ്പ് ഇന്ത്യയില്‍ ഓഫീസ് ആരംഭിക്കണമെന്ന് വാട്‌സ്ആപ്പിന് കേന്ദ്രത്തിന്റെ നിര്‍ദേശം. പേമെന്റ് സംവിധാനത്തിന് ഔദ്യോഗിക അനുമതി ലഭിക്കണമെങ്കില്‍ ഓഫീസ് അത്യാവശ്യമാണെന്ന കേന്ദ്രത്തിന്റെ നിലപാട് കമ്പനിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി വാട്‌സ്ആപ്പ് സിഇഒ ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചതെന്നാണ് സൂചന. നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യയില്‍ വാട്‌സ്ആപ്പിനായി ഒരു സംഘത്തെ നിയോഗിക്കാന്‍ കമ്പനി തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയില്‍ പേമെന്റ് സേവനം കൈകാര്യം ചെയ്യാനുള്ള മേധാവി, നയകാര്യ തലവന്‍ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്താന്‍ കമ്പനി ആരംഭിച്ചുകഴിഞ്ഞു.

ഇന്ത്യയില്‍ കൂടുതല്‍ ഉപയോക്താക്കളുള്ള കമ്പനി എന്ന നിലയ്ക്ക് പണമിടപാട് സംവിധാനം ആരംഭിക്കുമ്പോള്‍ കൂടുതല്‍ വിശ്വാസ്യത ഉണ്ടാകേണ്ടതുണ്ട്. മാത്രവുമല്ല, ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും അത്യാവശ്യമാണ്. ഉപയോക്താക്കളുടെ ഡാറ്റ ഇന്ത്യയിലെ സെര്‍വറുകളില്‍ സൂക്ഷിക്കണം എന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാട്‌സ്ആപ്പിന് നല്‍കിക്കഴിഞ്ഞു.

Comments

comments