ടി-മൊബൈല്‍, നോക്കിയ സഹകരണം; 3.5 ബില്യണ്‍ ഡോളറിന്റെ 5ജി കരാര്‍

ടി-മൊബൈല്‍, നോക്കിയ സഹകരണം; 3.5 ബില്യണ്‍ ഡോളറിന്റെ 5ജി കരാര്‍

 

ലണ്ടന്‍: യുഎസ് മൊബൈല്‍ കാരിയറായ ടി-മൊബൈല്‍ നോക്കിയയുമായി കരാരിലേര്‍പ്പെടുന്നു. 5ജി സേവനവുമായി ബന്ധപ്പെട്ടാണ് പുതിയ പങ്കാളിത്ത കരാര്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ടി-മൊബൈല്‍ യുഎസ്(ടിഎംയുഎസ്.ഒ) 5 ജി കരാറില്‍ നോക്കിയയ്ക്ക് 3.5 ബില്യണ്‍ ഡോളര്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കി. ലോകത്തിലെ ഏറ്റവും വലിയ 5 ജി കരാറാണ് ഇത്.

യുഎസിലെ ടെലികോം ഭീമന്മാരായ വെരിസോണ്‍, എടി ആന്‍ഡ് ടി എന്നീ കമ്പനികള്‍ക്കെതിരെ കടുത്ത മത്സരത്തിലാണ് ടി- മൊബൈല്‍. ഇവര്‍ക്ക് വെല്ലുവിളിയായി സ്പിന്റ് എന്ന കമ്പനിയുമായി ലയനം പ്രഖ്യാപിച്ചിരിക്കുകയാണ് ടി-മൊബൈല്‍. ഇതിനിടയിലാണ് നോക്കിയയുമായുള്ള കരാര്‍. രാജ്യവ്യാപകമായി 5ജി സേവനം വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് നോക്കിയ. കരാര്‍ കൂടുതല്‍ വര്‍ഷത്തേക്കുള്ളതാണെന്നാണ് സൂചന. 5ജി സേവനത്തിന് കരാര്‍ ഗുണം ചെയ്യുമെന്നാണ് നോക്കിയ കമ്പനി അധികൃതര്‍ കരുതുന്നത്.

ഫിന്‍ലാന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നോക്കിയയ്ക്ക് ടി-മൊബൈല്‍ കമ്പനിയുമായുള്ള കരാര്‍ പ്രധാനമാണ്. നിലവിലുള്ള 4ജി നെറ്റ്‌വര്‍ക്കില്‍ വികസന പുരോഗതിയില്ലാത്ത അവസ്ഥയില്‍ കരാര്‍ ഗുണം ചെയ്യും. മാത്രവുമല്ല, ഈ വര്‍ഷം 5ജി കോണ്‍ട്രാക്ട് ലാഭം ഉണ്ടാക്കിത്തരുന്നതാണോയെന്ന നിക്ഷേപകരുടെ സംശയത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

മൊബൈല്‍ഫോണ്‍ ഉപയോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റാണ് 5ജി വാഗ്ദാനം ചെയ്യുന്നത്. ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, മെഡിക്കല്‍ മോണിറ്ററിംഗ്, ആളില്ലാ കാറുകള്‍ തുടങ്ങി ഒട്ടേറം ബിസിനസ് സംബന്ധിയായ കാര്യങ്ങള്‍ക്ക് അതിവേഗത പ്രധാനം ചെയ്യുന്ന 5ജി ഉപയോഗിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

 

Comments

comments