ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് വിപണി അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ട്രില്യണ്‍ ഡോളറാകും : നീതി ആയോഗ്

ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് വിപണി അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ട്രില്യണ്‍ ഡോളറാകും : നീതി ആയോഗ്

ന്യൂഡെല്‍ഹി: ആഭ്യന്തര ഡിജിറ്റല്‍ പേമെന്റ് വിപണി അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. ഇതിനു ശക്തി പകര്‍ന്നുകൊണ്ട് 2023 ആകുന്നതോടെ ഇന്ത്യയിലെ മൊബീല്‍ പേമെന്റുകള്‍ നിലവിലെ 10 ബില്യണ്‍ ഡോളറില്‍ നിന്ന് വര്‍ധിച്ച് 190 ബില്യണ്‍ ഡോളറാകുമെന്നും നീതി ആയോഗ് നിരീക്ഷിക്കുന്നു.

ഡിജിറ്റല്‍ മേഖലയിലെ കമ്പനികള്‍ക്ക് വലിയ ബിസിനസ് അവസരങ്ങളാണ് വരാനിരിക്കുന്നതെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും നോട്ട് അസാധുവാക്കലിനുശേഷം ഡിജിറ്റല്‍ പേമെന്റുകളുടെ എണ്ണത്തിലും ഇടപാട് തുകയിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നും നീതി ആയോഗ് മുഖ്യ ഉപദേഷ്ടാവ് രത്തന്‍ പി വത്താല്‍ പറഞ്ഞു.

ഭാവിയിലെ രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് വിപണി ആധുനിക ടെക്‌നോളജികളിലധിഷ്ഠിതമായിരിക്കും. ഈ മേഖലയിലെ ആഗോളതലത്തിലുള്ള കമ്പനികള്‍ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട നിയമ-നിയന്ത്രണ ഘടനയില്‍ മാറ്റം വരുത്തണം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാജ്യത്ത് നടപ്പിലാക്കിയ ജിഎസ്ടി (ചരക്ക് സേവന നികുതി) നടപ്പിലാക്കുന്നതിന്റെ പുരോഗതിയനുസരിച്ച് ഡിജിറ്റല്‍ പേമെന്റ്് മേഖലയില്‍ വലിയതോതില്‍ സ്വീധീനം ചെലുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News
Tags: NITI Ayog

Related Articles