ഓഹരി വിപണിയില്‍ വരാന്‍ പോകുന്നത് ഉയര്‍ന്ന വിറ്റഴിക്കലെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ഓഹരി വിപണിയില്‍ വരാന്‍ പോകുന്നത് ഉയര്‍ന്ന വിറ്റഴിക്കലെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

 

ന്യൂഡെല്‍ഹി: ആഗോള വിപണിയിലെ മുന്‍നിര ഓഹരികള്‍ക്ക് ഇനി വരാനിരിക്കുന്നത് തിരിച്ചടിയെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന വിറ്റഴിക്കലിനാണ് അമേരിക്കന്‍ ഓഹരി വിപണി സാക്ഷ്യം വഹിച്ചതെന്നും വരും മാസങ്ങളില്‍ ഇതിന്റെ കൂടുതല്‍ പ്രതിഫലനമുണ്ടാകുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി. തളര്‍ച്ചയെയാണ് വാള്‍മാര്‍ട്ട് സ്ട്രീറ്റ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അനലിസ്റ്റുകളുടെ കണക്കകൂട്ടലുകള്‍ക്കും ഏറെ താഴെയുള്ള പ്രകടനമാണ് എസ് ആന്‍ഡ് പി 500ലെ 85 ശതമാനം കമ്പനികളും ജൂലൈയില്‍ നടത്തിയിട്ടുള്ളത്.

ഈ വര്‍ഷം ഏറ്റവും വലിയ മുന്നേറ്റം നടത്തിയ ഓഹരികള്‍ പോലും വിശ്വാസമര്‍പ്പിക്കാവുന്ന നേട്ടം രേഖപ്പെടുത്തിയിട്ടില്ല. നെറ്റിഫ്‌ളിക്‌സ് ഇന്‍ക്, ഫേസ്ബുക്ക് എന്നിവ വലിയ തിരിച്ചടിയാണ് നേരിട്ടിട്ടുള്ളതെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഉണ്ടായതിനു സമാനമായ ഒരു ഇടിവാണ് ഉണ്ടാവുകയെന്നും അത് ഇപ്പോള്‍ ആരംഭിച്ചിട്ടേയുള്ളൂവെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി ചൂണ്ടിക്കാണിക്കുന്നു. ടെക്, ഉപഭോക്തൃ താല്‍പ്പര്യത്തിലുള്ളത്, സ്മാള്‍ കാപുകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന പോര്‍ട്ട്‌ഫോളിയോകളില്‍ വലിയ പ്രത്യാഘാതമുണ്ടാകും.  ഓഹരികളുടെ മൂല്യത്തിലുണ്ടായ വന്‍ ഇടിവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയായി വിപണിക്കധിഷ്ഠിതമായല്ല ഓഹരി മൂല്യത്തിന്റെ വ്യതിയാനങ്ങളെന്നാണ് കാണുന്നത്. എല്ലാ നിക്ഷേപ ഘടകങ്ങള്‍ക്കിടയിലുമുള്ള ബന്ധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് സജീവ നിക്ഷേപകരുടെ വെല്ലുവിളി ഉയര്‍ത്തുകയാണെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy, Slider
Tags: share market