ഭാഗ്യം തുണച്ചു: മലയാളിക്ക് 6.85 കോടിയുടെ ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി അടിച്ചു

ഭാഗ്യം തുണച്ചു: മലയാളിക്ക് 6.85 കോടിയുടെ ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി അടിച്ചു

 

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു മില്യണ്‍ ഡോളര്‍( ഏകദേശം 6.85 കോടി രൂപ) മലയാളിക്ക് ലഭിച്ചു. കുവൈത്തിലുള്ള സന്ദീപ് മേനോനെയാണ് ഭാഗ്യം തുണച്ചത്. 1999 ലാണ് ദുബായ് ഡ്യൂട്ടി ഫ്രീ നിലവില്‍ വന്നത്. ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന 132 ആമത്തെ ഇന്ത്യക്കാരനാണ് സന്ദീപ് മേനോന്‍.

277 സീരീസിലെ 2095 ടിക്കറ്റാണ് സന്ദീപിനെ കോടീശ്വരനാക്കിയത്. ഇതേ നറുക്കെടുപ്പില്‍ ബിഎംഡബ്‌ള്യു കാര്‍ രണ്ട് പേര്‍ക്ക് ലഭിച്ചു. ഇന്ത്യക്കാരിയായ ശാന്തി ബോസിനും ഈജിപ്ത്കാരനായ ഹൊസ്സം ഹുസൈന്‍ സല്‍മാനുമാണ് ബിഎംഡബഌുവിന് അര്‍ഹരായത്.

നേരത്തെ, ജനുവരിയില്‍ അബുദാബി ലോട്ടറിയുടെ ഏറ്റവും വലിയ തുകയായ 12 മില്യണ്‍ ദിര്‍ഹം യുഎഇയിലെ മലയാളിക്ക് ലഭിച്ചിരുന്നു.

 

 

Comments

comments

Related Articles