ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ ഏഴ് ഇന്ത്യന്‍ കമ്പനികള്‍; 53 സ്ഥാനങ്ങള്‍ മുന്നോട്ട്ചാടി റിലയന്‍സ്

ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ ഏഴ് ഇന്ത്യന്‍ കമ്പനികള്‍; 53 സ്ഥാനങ്ങള്‍ മുന്നോട്ട്ചാടി റിലയന്‍സ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബിസിനസ് മാസികയായ ഫോര്‍ച്യൂണ്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഫോര്‍ച്യൂണ്‍ 500  പട്ടികയില്‍ ഏഴ് ഇന്ത്യന്‍ കമ്പനികള്‍ ഇടംപിടിച്ചു. പട്ടികയില്‍ ഇന്ത്യന്‍ കമ്പനികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ധന വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ്(ഐഒസി).

ഇന്ത്യയിലെ ധനിക വ്യവസായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 53 സ്ഥാനങ്ങള്‍ മുന്നോട്ട് കടന്നു. 137 ആം സ്ഥാനത്താണ് ഐഒസി. പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യ കമ്പനിയാണ് റിലയന്‍സ്. 203 ആം സ്ഥാനത്തുണ്ടായിരുന്ന റിലയന്‍സ് ഈ വര്‍ഷം 148 ആം സ്ഥാനത്തേക്ക് കുതിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 62.3 ബില്യണ്‍ യുഎസ് ഡോളറാണ് റിലയന്‍സിന്റെ വരുമാനം.

137 ആം സ്ഥാനത്ത് നില്‍ക്കുന്ന ഐഒസി 2017 ല്‍ 168 ആം സ്ഥാനത്തായിരുന്നു. ഇത്തവണ 23 ശതമാനം വളര്‍ച്ച നേടിയ( 65.9 ബില്യണ്‍ യുഎസ് ഡോളര്‍) ഐഒസി 137 ആം സ്ഥാനത്തേക്ക് കടന്നു. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ടാണ്.

ഓയില്‍ ആന്‍ഡ് നാച്വുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍(ഒഎന്‍ജിസി) 197 ാം സ്ഥാനത്താണ്. 47.5 ബില്യണ്‍ യുഎസ് ഡോളറാണ് ഒഎന്‍ജിസിയുടെ വരുമാനം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) 47.5 ബില്യണ്‍ യുഎസ് ഡോളറോടെ 216 ആം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം എസ്ബിഐ 217 ആം സ്ഥാനത്തായിരുന്നു. ടാറ്റ മോട്ടോഴ്‌സ്( 247 ആം സ്ഥാനം), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്(ബിപിസിഎല്‍-( 360 ആം സ്ഥാനം), രാജേഷ് എക്‌സ്‌പോര്‍ട്‌സ് എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് കമ്പനികള്‍.

Comments

comments