ജൂലൈയില്‍ ജിഎസ്ടി കളക്ഷന്‍ 96,483 കോടി രൂപ

ജൂലൈയില്‍ ജിഎസ്ടി കളക്ഷന്‍ 96,483 കോടി രൂപ

ന്യൂഡെല്‍ഹി: ജൂലൈയിലെ ജിഎസ്ടി കളക്ഷനില്‍ നേരിയ വര്‍ധനവ്. 96,483 കോടി രൂപയാണ് ജൂലൈയിലെ ജിഎസ്ടി കളക്ഷന്‍. ജൂണ്‍ മാസത്തില്‍ 95,610 കോടി രൂപയാണ് ജിഎസ്ടി കളക്ഷന്‍.

2017 ജൂലൈ മുതല്‍ മാര്‍ച്ച് വരെയുള്ള സാമ്പത്തികവര്‍ഷത്തേക്കാള്‍ കൂടുതലാണ് ഇത്. അന്നത്തെ ജിഎസ്ടി കളക്ഷന്‍ 89,885 കോടി രൂപയായിരുന്നു.

പ്രത്യക്ഷനികുതി പരിഷ്‌കരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ധനകാര്യ സെക്രട്ടറി ഹസ്ുഖ് ആദിയ, ഒരു ലക്ഷം കോടി വരുമാനം എന്നത് ഒരു വ്യവസ്ഥയല്ലെന്ന് പറഞ്ഞു. എന്നാല്‍ ഒരു ലക്ഷം കോടി രൂപയുടെ പ്രതിമാസ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കരുതെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ജിഎസ്ടി കൗണ്‍സില്‍ അവസാനമായി ചേര്‍ന്ന യോഗത്തില്‍ നിരവധി തീരുമാനങ്ങളാണ് കൈക്കൊണ്ടത്. 88 ഓളം ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. വ്യാപാരികള്‍ക്ക് നികുതി റിട്ടേണ്‍ ഫയലിംഗ് ലളിതമാക്കുന്നതുള്‍പ്പടെ നിരവധി തീരുമാനങ്ങള്‍ എടുത്തു. അഞ്ച് കോടി വരെ പ്രതിമാസ വരുമാനമുള്ളവര്‍ മാസവാസം നികുതി അടയ്ക്കണമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

 

Comments

comments

Tags: Collection, GST