യൂട്യൂബ് നിറം മാറുന്നു; ഡാര്‍ക്ക് തീമില്‍ പുത്തന്‍ പരീക്ഷണം

യൂട്യൂബ് നിറം മാറുന്നു; ഡാര്‍ക്ക് തീമില്‍ പുത്തന്‍ പരീക്ഷണം

ആഗോളതലത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് നിറം മാറ്റി പരീക്ഷിക്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണിലാണ് ഈ പരീക്ഷണം നടപ്പിലാക്കുന്നത്.

ഡെസ്‌ക്ടോപ്പ് വെര്‍ഷനില്‍ കഴിഞ്ഞവര്‍ഷവും ഐഒഎസില്‍ മാര്‍ച്ചിലും പരീക്ഷണം യൂട്യൂബ് നടത്തിയിരുന്നു. യുട്യൂബിന്റെ സെറ്റിംഗ്‌സില്‍ ജനറല്‍ സെറ്റിംഗില്‍ പോയാല്‍ ഡാര്‍ക്ക് തീമിലേക്ക് മാറാന്‍ കഴിയും. തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ തീം ലഭിക്കുക എന്നാണ് സൂചന. എന്നാല്‍ വൈകാതെ ഇത് എല്ലാവര്‍ക്കും ലഭ്യമാക്കാനുമാണ് യൂട്യൂബിന്റെ നീക്കം.

 

Comments

comments

Categories: FK News, Tech
Tags: YouTube