യമുന നദിയില്‍ ജലനിരപ്പ് അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

യമുന നദിയില്‍ ജലനിരപ്പ് അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

ന്യൂഡല്‍ഹി: യമുന നദിയില്‍ ജലനിരപ്പ് അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളില്‍നിന്നും ഏകദേശം 3,000-ത്തോളം പേരെ താത്ക്കാലിക കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. ഓള്‍ഡ് യമുന ബ്രിഡ്ജിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിക്കുകയും ചെയ്തു.ഞായറാഴ്ചയാണു നദിയിലെ ജലനിരപ്പ് ഉയര്‍ന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതേ തുടര്‍ന്നു ഡല്‍ഹി സര്‍ക്കാര്‍ യമുനാ നദീതടങ്ങളുടെ താഴ്ന്ന പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയായതോടെ, ജലനിരപ്പ് 205.5 അടി ഉയരത്തിലെത്തി. ഇതിനു മുന്‍പ് 2013-ല്‍ ജലനിരപ്പ് 207.3 അടി ഉയരത്തിലെത്തിയിരുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജലനിരപ്പ് 206.6 അടി ഉയരത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. 1978-ലാണ് ഡല്‍ഹി ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനു സാക്ഷ്യംവഹിച്ചത്. അന്ന് ജലനിരപ്പ് 207.49 അടി ഉയരത്തിലെത്തിയിരുന്നു. യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നവരെ ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് സന്ദര്‍ശിക്കുമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിങ്കളാഴ്ച പറഞ്ഞു. മാറ്റിപ്പാര്‍്പ്പിച്ചവര്‍ക്കു വേണ്ടി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനമുയര്‍ന്നപ്പോഴാണു കെജ്‌രിവാള്‍ ഈ പ്രസ്താവന നടത്തിയത്.

.;;

Comments

comments

Categories: Current Affairs
Tags: Yamuna river